കുമ്പളയില്‍ വായനശാലക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമണം; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു, വായനശാലയ്ക്ക് മുന്നില്‍ സംസാരിച്ചുകൊണ്ടിരുന്ന ആളെ മര്‍ദ്ദിച്ചു, ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് എന്ന് സിപിഎം

കാസര്‍കോട്: കുമ്പള പേരാല്‍ കണ്ണൂരില്‍ ഇകെ നായനാര്‍ വായനശാലക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമണം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. വായനശാലയ്ക്ക് മുന്നില്‍ സംസാരിച്ചുകൊണ്ടിരുന്ന ആളെയും മര്‍ദ്ദിച്ചു. ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് ആണെന്ന് സിപിഎം ആരോപിച്ചു. ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്നാണ് ആരോപണം. വായനശാലയ്ക്ക് നേരെ പടക്കമെറിഞ്ഞ ശേഷം വായനശാലയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു. വായനശാലയ്ക്ക് മുന്നില്‍ നിന്ന് സംസാരിക്കുകയായിരുന്ന ഹസൈനാര്‍ കോരിത്തള(52)ത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. ഹസൈനാര്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലാണ്. സിപിഎമ്മിന്റെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page