കാസർകോട്ട് വാഗ്ദാനങ്ങൾക്കു പഞ്ഞമില്ല;ആധുനിക മത്സ്യമാർക്കറ്റ്:നഗരസഭാ വാഗ്ദാനം പാഴായി; പുതിയ ഭരണസമിതിയിൽ പ്രതീക്ഷ

കാസർകോട്: കാസർകോട്ടു വാഗ്ദാനങ്ങൾക്കു പഞ്ഞമില്ല.റോഡ് വക്കിൽ വെച്ചുള്ള മത്സ്യ വില്പനയും,നിലവിലെ മത്സ്യമാർക്കറ്റിലെ ശോചനീയാവസ്ഥയും,സ്ഥല പരിമിതിയും പരിഹരിക്കുമെന്നു 2020 ലെ തിരഞ്ഞെടുപിനു നൽകിയ വാഗ്ദാനം ദിവസങ്ങൾക്കുള്ളിൽ അധികാരത്തിൽ ക്കയറുന്ന ഭരണസമിതിക്കു കരുതിവച്ച് അധികാരം വിട്ടൊഴിയുന്ന കാലാവധി കഴിഞ്ഞ ഭരണസമിതിക്കു മത്സ്യവിതരണക്കാരും വ്യാപാരികളും ഗുണഭോക്താക്കളും നമോവാകം അർപ്പിക്കുന്നു. അസൗകര്യങ്ങൾ കൊണ്ടു വീർപ്പുമുട്ടുന്ന കാസർകോട്ടെ മത്സ്യ മാർക്കറ്റ് ആധുനിക രീതിയിൽ പുതുക്കിപ്പണിയാനുള്ള കഴിഞ്ഞ നഗരസഭയുടെ തീരുമാനം കടലാസിലൊതുങ്ങിയത് നഗരസഭാ തെരഞ്ഞെടുപ്പിൽ ചർച്ചയായി രുന്നു. കാസർകോട് ടൗണിൽ തന്നെയുള്ള മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ നിരവധി …

മുഹമ്മദ് ഹാഷിർ ഇനി ഇശൽ ഗ്രാമത്തിൽ നിന്നുള്ള സൈനികൻ

കുമ്പള:ഇന്ത്യൻ ആർമിയിൽ എട്ടുമാസത്തെ പരിശീലനത്തിനൊടുവിൽ മൊഗ്രാൽ കൊപ്പളത്തെ മുഹമ്മദ് ഹാഷിർ ഇന്ത്യൻ സൈനികനായി അടുത്തമാസം ന്യൂഡൽഹിയിൽ നിയമിതനാകും. കേന്ദ്രസർക്കാറിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരമുള്ള “അഗ്നിപഥ്”വഴിയാണ് 4 വർഷത്തേക്ക് ഇന്ത്യൻ ആർമിയിൽ ചേരാൻ മുഹമ്മദ് ഹാഷിറിന് സെലക്ഷൻ കിട്ടിയത്.ഇതിന്റെ പരിശീലനം കഴിഞ്ഞതിന് ശേഷമാണ് ഹാഷിർ അടുത്തമാസം കര സേനയിൽ അംഗമാവുന്നത്.ഇശൽ ഗ്രാമത്തിൽ നിന്ന് ആദ്യമായാണ് ഒരു യുവാവ് ഇന്ത്യൻ ആർമിയിൽ ചേരുന്നത്.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹാ ഷിറിന് യാത്രയയപ്പ് നൽകും. മൊഗ്രാൽ കൊപ്പളം അബ്ദുള്ള(ഉമ്പു)-സുഹ്‌റ ദമ്പതികളുടെ മകനാണ് …

‘ആസൂത്രണം ചെയ്ത‌വർ പുറത്ത് പകൽവെളിച്ചത്തിലുണ്ട്, കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ’; നടി മഞ്ജു വാര്യർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും പ്രതികരിച്ച് നടി മഞ്ജു വാര്യർ. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും ആസൂത്രണം ചെയ്തവർ പുറത്തുണ്ടെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ എന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ അതിജീവിത പ്രതികരിച്ചതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണം. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന …

ഓസ്‌ട്രേലിയയില്‍ കൂട്ടവെടിവെപ്പ്; ബോണ്ടി ബീച്ചില്‍ 10 പേര്‍ കൊല്ലപ്പെട്ടു, അക്രമം ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ കൂട്ടവെടിവെപ്പ്. 10 പേര്‍ കൊല്ലപ്പെട്ടു. ജൂത ആഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 50 തവണ വെടിവെപ്പ് നടന്നതായാണ് വിവരം. ഇന്ത്യന്‍ സമയം 2.17(ഓസ്‌ട്രേലിയയില്‍ രാത്രി) നാണ് സംഭവം. അക്രമം നടത്തിയ സംഘത്തിലെ തോക്കുധാരികളില്‍ ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. മറ്റൊരാള്‍ വെടിയേറ്റ നിലയില്‍ കസ്റ്റഡിയിലാണ്. പൊലീസുകാര്‍ ഉള്‍പ്പെടെ ഏകദേശം 11 പേര്‍ക്ക് പരിക്കേറ്റുവെന്നും പൊലീസ് പറഞ്ഞു. പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അധികൃതര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. തോക്കുധാരികളായ …

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള; മൂന്നാമത് കേരള ഫിലിം മാര്‍ക്കറ്റിന് തുടക്കമായി

തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാര്‍ക്കറ്റിന് തുടക്കമായി. ഡിസംബര്‍ 14 മുതല്‍ 16 വരെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലിലാണ് ഫിലിം മാര്‍ക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്.സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ ഫിലിം മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. രാജന്‍ ഖൊബ്രഗഡെയും ക്യൂറേറ്റര്‍ ലീന ഖൊബ്രഗഡെയും ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ കെ. മധു അധ്യക്ഷത വഹിച്ചു. …

ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പനത്തടിയിലെ സി.കെ. കൃഷ്ണന്‍ നായര്‍ അന്തരിച്ചു

പനത്തടി: പ്രമുഖ കോണ്‍ഗ്രസ് നേതാവും ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ പനത്തടി മാച്ചിപ്പള്ളിയിലെ സി.കെ. കൃഷ്ണന്‍ നായര്‍ (75) അന്തരിച്ചു. ഭാര്യ: ശ്യാമള. സഹോദരങ്ങള്‍: സികെ രവീന്ദ്രന്‍, തമ്പാന്‍, കുഞ്ഞിക്കണ്ണന്‍, റാണി, വിമല. സംസ്‌കാരം വീട്ടുവളപ്പില്‍.

മുളിയാറില്‍ സിപിഎമ്മും ബിജെപിയും സെയിം സെയിം

കാസര്‍കോട്: മുളിയാറില്‍ ഭരണകക്ഷിയായിരുന്ന സിപിഎമ്മിനെ യുഡിഎഫ് തകര്‍ത്തു. അതേസമയം തുല്യ സീറ്റുകള്‍ നേടി സിപിഎം, ബിജെപിയുമായി ഇക്കാര്യത്തില്‍ കൂടെ ചങ്ങാതിമാരാവുകയും ചെയ്തു. 18 അംഗ മുളിയാര്‍ പഞ്ചായത്തില്‍ യുഡിഎഫ് 12 സീറ്റ് നേടി. ബിജെപിക്കും എല്‍ഡിഎഫിനും മൂന്നുവാര്‍ഡുകള്‍ വീതം ലഭിച്ചു. പ്രതിപക്ഷ നേതൃസ്ഥാനത്തിനും രണ്ടു പാര്‍ടികളും തുല്യഅവകാശികളുമായി. പഞ്ചായത്തിന്റെ അധികാരം കൈയാളിയിരുന്ന സിപിഎമ്മിന് ഈ സ്ഥിതി വന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിരാശയുണ്ട്. അതേസമയം കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ(എം) തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് അവര്‍ അനുസ്മരിക്കുന്നു. അധികാരത്തിലിരുന്നും അല്ലാതെയും …

ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാരുടെ മാതാവ് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ ദാക്ഷായണിയമ്മ അന്തരിച്ചു

നീലേശ്വരം: പരേതനായ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനി നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാരുടെ ഭാര്യ ദാക്ഷായണിയമ്മ(98) അന്തരിച്ചു. മക്കള്‍: ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍, എം ജയശ്രീ (റിട്ട. ഹെഡ്മിസ്ട്രസ്), എം രാജലക്ഷ്മി, അഡ്വ.എം രവീന്ദ്രന്‍ നമ്പ്യാര്‍, പരേതയായ എം സീത. മരുമക്കള്‍: രാജഗോപാലന്‍ നായര്‍(പാലക്കുന്ന്), ഗോപാലകൃഷ്ണന്‍ നായര്‍ (റിട്ട. സെക്രട്ടറി നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്), ഉഷ (ജി എച്ച് എസ് കാറഡുക്ക). സഹോദരങ്ങള്‍: എം അനന്തന്‍ നമ്പ്യാര്‍ (കാനത്തൂര്‍), എം വിജയന്‍ നമ്പ്യാര്‍(പയ്യന്നൂര്‍), …

കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ നിര്‍ത്തി ഡൈവര്‍ ഇറങ്ങിപ്പോയി; അരമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല, ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബു(45)വാണ് മരിച്ചത്. മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്.ശനിയാഴ്ച വൈകിട്ട് ടോള്‍ പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡ്രൈവറെ കാണാത്തിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചു. തുടര്‍ന്ന് കണ്ടക്ടര്‍ ഇടപ്പെട്ട് മറ്റൊരു ബസില്‍ …

അമേരിക്കയില്‍ പ്രസവ ലക്ഷ്യത്തോടെ എത്തുന്ന വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ നിരസിക്കും: ലാല്‍ വര്‍ഗീസ്, അറ്റോര്‍ണി അറ്റ്‌ലോ

ഡാളസ്: അമേരിക്കന്‍ യാത്രയുടെ പ്രധാന ലക്ഷ്യം അമേരിക്കയില്‍ പ്രസവം നടത്തുകയും, കുട്ടിക്ക് യുഎസ് പൗരത്വം നേടിയെടുക്കുകയുമാണെന്ന് കരുതുന്ന ടൂറിസ്റ്റുകളുടെ വിസാ അപേക്ഷകള്‍ അമേരിക്കന്‍ കോണ്‍സുലേറ്റുകള്‍ നിരസിക്കുന്നു. ഈ ലക്ഷ്യവമായി അമേരിക്കയിലേക്ക് വരുന്നതിനെ ”ബര്‍ത്ത് ടൂറിസം” എന്നാണ് പറയുന്നത്.യു.എസില്‍ ജനിക്കുന്ന കുട്ടികള്‍ 14-ാംഭരണ ഘടന ഭേദഗതി പ്രകാരം സ്വയം പൗരത്വം നേടുന്നു. ഈ ആനുകൂല്യം ലാക്കാക്കി എത്തുന്ന വിദേശികള്‍ കുട്ടിക്ക് പൗരത്വം ലഭിക്കാനുള്ള ലക്ഷ്യത്തോടെ മാത്രം യു.എസ്. യാത്ര ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം.വിസാ അപേക്ഷകര്‍ അവരുടെ യാത്ര താല്‍ക്കാലികവും …

കുമ്പളയില്‍ ബിജെപി സിറ്റിങ് സീറ്റ് സിപിഎമ്മിലെ 21 കാരി പിടിച്ചെടുത്തു

കാസര്‍കോട്: സിപിഎം പ്രവര്‍ത്തകയായ 21 കാരി ബിജെപിയെ അവരുടെ കുത്തക വാര്‍ഡില്‍ തറപറ്റിച്ച് ചെങ്കൊടി പാറിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുമ്പള പഞ്ചായത്തിലെ ശാന്തിപ്പള്ളം വാര്‍ഡിലാണ് സ്‌നേഹ വിജയിച്ചത്. ഒരുപക്ഷേ സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധിയായിരിക്കും സ്‌നേഹ.ബിജെപി സ്ഥാനാര്‍ഥി എസ്. പ്രേമലതയെ 118 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്‌നേഹ തോല്‍പിച്ചത്. മുന്നാട് പീപ്പിള്‍സ് കോളേജിലെ ജെഡിസി വിദ്യാര്‍ഥിനിയാണ് സ്‌നേഹ. നേരത്തെ കാസര്‍കോട് കോളേജിലെ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായിരുന്നു. ബാലസംഘം സെക്രട്ടറി, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം …

ഉദുമ നിയമസഭാ മണ്ഡലത്തില്‍ ചരിത്രം മാറുമോ? പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുന്‍തൂക്കം

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയപാര്‍ട്ടി നേതൃത്വം മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക്. ഏപ്രില്‍ മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. മൂന്നാം തുടര്‍ ഭരണമെന്ന ദൗത്യത്തിനു തയ്യാറെടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തോല്‍വി ഇടതു മുന്നണിയെ കനത്ത സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനാല്‍ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇനി മുന്നണിയും സി പി എമ്മും ഒരുങ്ങുകയെന്നാണ് സൂചന. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമേറ്റ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയുക എന്നാണ് …

അമേരിക്കന്‍ സ്വപ്നം മരിക്കുന്നു; ഡെമോക്രാറ്റുകള്‍ക്കും ഇതില്‍ പങ്കുണ്ട്: കമലാ ഹാരിസ്

പി പി ചെറിയാന്‍ സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ സ്വപ്നം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിന് ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഉത്തരവാദിത്തമുണ്ടെന്നും മുന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. അടുത്തിടെ ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി യോഗത്തില്‍ പ്രസംഗിക്കവെയാണ് പാര്‍ട്ടിക്കാര്‍ക്ക് അവര്‍ ശക്തമായ താക്കീത് നല്‍കിയത്.‘അമേരിക്കന്‍ സ്വപ്നം പലര്‍ക്കും ഇന്ന് യാഥാര്‍ത്ഥ്യത്തേക്കാള്‍ കെട്ടുകഥയായി മാറിയിരിക്കുന്നു. ഇത് നമ്മള്‍ തുറന്നു സമ്മതിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു-ഹാരിസ് പറഞ്ഞു.തങ്ങളുടെ വിശ്വാസം നിലനിര്‍ത്തുന്നതില്‍ ഇരു പാര്‍ട്ടികളും പരാജയപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ട്രംപ് സര്‍ക്കാരിന് കഴിയുന്നില്ല- അവര്‍ പറഞ്ഞു.പരാജയപ്പെട്ട …

മടക്കരയില്‍ എല്‍ ഡി എഫ് വിജയാഹ്ലാദ പ്രകടനത്തിനു നേരെ അക്രമം, നരഹത്യാശ്രമം; പൊലീസ് ലാത്തിവീശി, 60 മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: ചെറുവത്തൂര്‍, മടക്കരയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പ്രകടനം നടത്തുകയായിരുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അക്രമം ഉണ്ടായത്. പൊലീസെത്തി ലാത്തി വീശിയതോടെ അക്രമികള്‍ ചിതറിയോടി. ചെറുവത്തൂര്‍ പഞ്ചായത്തില്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം മടക്കരയില്‍ എത്തിയപ്പോള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ ഒരു സംഘം ഇരുമ്പുവടി, മരവടി, ചങ്ങല എന്നിവ ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നുവെന്നു ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമത്തില്‍ എല്‍ …

തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന വിആര്‍ സിനി (50) ആണ് മരിച്ചത്. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ആയിരുന്നു സിനി. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശനിയാഴ്ച തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 26 വോട്ടിന് സിനി പരാജയപ്പെട്ടിരുന്നു. 44 വോട്ട് ഇതേ പേരുള്ള മറ്റുരണ്ടുപേര്‍ക്കും ലഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ഫാര്‍മസി ബിരുദമെടുത്ത സിനി സ്വന്തമായി ഫാര്‍മസി സ്ഥാപനം നടത്തുകയായിരുന്നു.

മംഗല്‍പാടിയില്‍ സ്ഥാനാര്‍ത്ഥിയുടെ വീടിനു നേരെ അക്രമം; മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന അഷ്‌റഫ് പച്ചിലമ്പാറയുടെ വീടിനു നേരെ അക്രമം നടത്തിയ സംഭവത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ അഞ്ചു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അഷ്‌റഫിന്റെ മകള്‍ ഫാത്തിമത്ത് സൈല (23) യുടെ പരാതി പ്രകാരം മഷ്‌ക്കൂള്‍ മഷൂഖ്, കെ എസ് മൂസ, കെ എസ് സത്താര്‍, മോണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വോട്ടെണ്ണല്‍ ദിവസമായ ശനിയാഴ്ച വൈകുന്നേരം ഒരു സംഘം ആള്‍ക്കാര്‍ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും വീടിനു …

കുമ്പളയില്‍ വായനശാലക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമണം; ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു, വായനശാലയ്ക്ക് മുന്നില്‍ സംസാരിച്ചുകൊണ്ടിരുന്ന ആളെ മര്‍ദ്ദിച്ചു, ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് എന്ന് സിപിഎം

കാസര്‍കോട്: കുമ്പള പേരാല്‍ കണ്ണൂരില്‍ ഇകെ നായനാര്‍ വായനശാലക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമണം. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു. വായനശാലയ്ക്ക് മുന്നില്‍ സംസാരിച്ചുകൊണ്ടിരുന്ന ആളെയും മര്‍ദ്ദിച്ചു. ആക്രമണത്തിന് പിന്നില്‍ യുഡിഎഫ് ആണെന്ന് സിപിഎം ആരോപിച്ചു. ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്നാണ് ആരോപണം. വായനശാലയ്ക്ക് നേരെ പടക്കമെറിഞ്ഞ ശേഷം വായനശാലയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ക്കുകയായിരുന്നു. വായനശാലയ്ക്ക് മുന്നില്‍ നിന്ന് സംസാരിക്കുകയായിരുന്ന ഹസൈനാര്‍ കോരിത്തള(52)ത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു. ഹസൈനാര്‍ …

റീ കൗണ്ടിംഗിലും ബേക്കല്‍ ഡിവിഷന്‍ എല്‍ ഡി എഫിനു തന്നെ; ജില്ലാ പഞ്ചായത്തില്‍ തുടര്‍ ഭരണം, പുത്തിഗെയിലും മാറ്റമില്ല

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബേക്കല്‍ ഡിവിഷനിലേയും പുത്തിഗെ ഡിവിഷനിലേയും റീ കൗണ്ടിംഗ് പൂര്‍ത്തിയായി. ബേക്കലില്‍ എല്‍ ഡി എഫിലെ ടി വി രാധിക 267 വോട്ടിനു വിജയിച്ചു. യു ഡി എഫിലെ ഷാഹിദ റഷീദിനെയാണ് രാധിക പരാജയപ്പെടുത്തിയത്. പുത്തിഗെയില്‍ യു ഡി എഫിലെ ജെ എസ് സോമശേഖര വിജയിച്ചു.വാശിയേറിയ പോരാട്ടമാണ് ബേക്കല്‍ ഡിവിഷനില്‍ നടന്നത്. ശനിയാഴ്ച നടന്ന വോട്ടെണ്ണലില്‍ രാധികയാണ് വിജയിച്ചിരുന്നത്. എന്നാല്‍ എണ്ണിയതില്‍ പിശകുണ്ടെന്നു കാണിച്ച് ഷാഹിദ നല്‍കിയ പരാതി അംഗീകരിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് …