കെഎസ്ആര്‍ടിസി ബസ് പാതിവഴിയില്‍ നിര്‍ത്തി ഡൈവര്‍ ഇറങ്ങിപ്പോയി; അരമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല, ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബു(45)വാണ് മരിച്ചത്. മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്.
ശനിയാഴ്ച വൈകിട്ട് ടോള്‍ പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഡ്രൈവറെ കാണാത്തിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വച്ചു. തുടര്‍ന്ന് കണ്ടക്ടര്‍ ഇടപ്പെട്ട് മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് വേറൊരു ഡ്രൈവറെ എത്തിച്ച് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി. പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യചെയ്യാനുള്ള കാരണം വ്യക്തമല്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി
Scroll to top

You cannot copy content of this page