ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് പരിശോധിക്കാന്‍ റോഡിലിറങ്ങി; വിദ്യാർത്ഥി കാര്‍ ഇടിച്ച് മരിച്ചു

കോട്ടയം: ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടർന്ന് പരിശോധിക്കാന്‍ റോഡിലിറങ്ങിയ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. പാമ്പാടി വെളളൂര്‍ പങ്ങട വടക്കേപ്പറമ്പില്‍ ജോസിന്റെ മകന്‍ എമില്‍ ജോസ് (20) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. തിരുവഞ്ചൂരിലെ പളളിയില്‍ നിന്നും മുത്തുക്കുട എടുക്കാൻ പോയി വരികയായിരുന്നു എമിലും സുഹൃത്തുക്കളും. മണര്‍കാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഉടൻ ഓട്ടോ റോഡരികിലേക്ക് മാറ്റി നിർത്തിട്ട ശേഷം എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പുറത്തിറങ്ങി. ഓട്ടോയുടെ അടിഭാഗം പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് എത്തിയ കാര്‍ എമിലിനെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മണര്‍കാട് പൊലീസ് കേസെടുത്തു. എസ്‍.എച്ച്. ആശുപത്രിയിലെ റേഡിയോളജി വിദ്യാർഥിയാണ് എമിൽ. സഹോദരൻ: എബിൻ. അമ്മ: സെലിൻ ജോസ്. സംസ്കാരം പിന്നീട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page