കാസര്‍കോട്: കുമ്പള, ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ പോരാട്ടം ശക്തം. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലീംലീഗിലെ ഫസലും എല്‍ ഡി എഫിലെ ബി എ അഷ്റഫും തമ്മിലാണ് പ്രധാന മത്സരം. ബി ജെ പി സ്ഥാനാര്‍ത്ഥിയായി ജഗദീഷയും രംഗത്തുണ്ട്.
കഴിഞ്ഞ തവണ മികച്ച വിജയം നേടിയ വാര്‍ഡില്‍ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്നാണ് യു ഡി എഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ഇത്തവണ വാര്‍ഡ് തനിക്ക് അനുകൂലമായ വിധിയെഴുതുമെന്നാണ് ഇടതു സ്ഥാനാര്‍ത്ഥിയായ അഷ്റഫിന്റെ പ്രതീക്ഷ.







