കാസര്‍കോട്: സഹോദരിയുടെ മകളായ പതിനേഴുകാരിക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ അമ്മാവന്‍ അറസ്റ്റില്‍. 34 കാരനായ യുവാവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാവും മാതൃസഹോദരനും അയല്‍വാസികളാണ്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായപ്പോള്‍ പെണ്‍കുട്ടി ഇടപെട്ടിരുന്നു. ഇതോടെ മാതൃസഹോദരന്‍ ഉടുമുണ്ട് പൊക്കി കാണിക്കുകയും വടിയെടുത്തു അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നുമാണ് കേസ്. പോക്‌സോ പ്രകാരമാണ് കേസെടുത്തത്.







