തദ്ദേശതെരഞ്ഞെടുപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍

കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 10, 11 തീയതികളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ പതിമൂന്നിനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു.

11 ന് ആണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗ് ബൂത്തുകള്‍ ആയി പ്രവര്‍ത്തിക്കുന്ന 158 അംഗന്‍വാടി സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു. 13 ന് ആണ് വോട്ടെണ്ണല്‍ നടക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page