കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 10, 11 തീയതികളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ആയി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ പതിമൂന്നിനും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു.
11 ന് ആണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പോളിംഗ് ബൂത്തുകള്‍ ആയി പ്രവര്‍ത്തിക്കുന്ന 158 അംഗന്‍വാടി സെന്ററുകള്‍ക്കും അവധി ബാധകമാണെന്ന് കലക്ടര്‍ അറിയിച്ചു. 13 ന് ആണ് വോട്ടെണ്ണല്‍ നടക്കുന്നത്.







