കുമ്പള: സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട യൂത്ത്‌ലീഗ് കുമ്പള പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ എം അബ്ബാസിനെതിരെ മഞ്ചേശ്വരം എം എല്‍ എയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് അഷ്‌റഫ് കൊടിയമ്മ അപകീര്‍ത്തി പ്രചരണത്തിനു കുമ്പള പൊലീസില്‍ പരാതിപ്പെട്ടു. സാമൂഹ്യ മാധ്യമങ്ങളില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നു പരാതിയില്‍ പറഞ്ഞു. ഇതു തന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്നു.
തനിക്കെതിരെ കുറേ നാളായി കെ എം അബ്ബാസ് സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പ്രചരണം നടത്തുന്നുണ്ടെന്ന് അഷ്‌റഫ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം തനിക്കെതിരെ വീണ്ടും രൂക്ഷമായ തരത്തില്‍ അപവാദം പ്രചരിപ്പിച്ചു. തന്റെ പേര് നേരിട്ടു പറഞ്ഞില്ലെങ്കിലും വായിക്കുന്നവര്‍ക്കൊപ്പം അതു തന്നെക്കുറിച്ചാണെന്നു വ്യക്തമാവുന്ന തരത്തിലായിരുന്നു പ്രചരണമെന്നു പരാതിയില്‍ പറഞ്ഞു.
കെ എം അബ്ബാസിനെതിരെ ഇത്തരത്തില്‍ മറ്റു പരാതികളും ഉയര്‍ന്നിട്ടുണ്ട്. അവയെക്കുറിച്ചു വിവിധ തലത്തില്‍ നടപടികള്‍ക്കു നീക്കമാരംഭിച്ചിട്ടുണ്ട്.
യൂത്ത് ലീഗില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം അബ്ബാസ് ലീഗ്- യു ഡി എഫ് വിരുദ്ധ സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തില്‍ സജീവമായിരിക്കുകയാണെന്നു ശ്രുതിയുണ്ട്.







