കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയില്‍ നിന്നു രണ്ടു യുവതികളെ കാണാതായി. നായന്മാര്‍മൂലയിലെ സല്‍മിയ ഫാത്തിമ (18)യെ വെള്ളിയാഴ്ച വൈകുന്നേരമാണ് കാണാതായത്. എരുതുംകടവ് സ്വദേശിയായ യാസീന്‍ എന്ന ആളുടെ കൂടെ പോയതായി സംശയിക്കുന്നതായി വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീനാപ്പീസ് ശ്രീനിലയത്തില്‍ മൃദുല (22)യെ രാത്രി ഏഴേകാല്‍ മണിയോടെയാണ് വീട്ടില്‍ നിന്നു കാണാതായത്. അനന്തു എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നതായി ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







