പയ്യന്നൂര്‍: ബസ് യാത്രക്കിടയില്‍ വയോധികയുടെ നാലര പവന്റെ മാല കവര്‍ന്നതായി പരാതി. കാങ്കോല്‍ കുണ്ടയാംകൊവ്വില്‍ അതു നിവാസില്‍ പി.വി സുജാതയുടെ (62) മാലയാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തളിപ്പറമ്പ് ഭാഗത്ത് നിന്ന് കാസര്‍ക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാന്റില്‍ ഇറങ്ങുമ്പോഴാണ് കാല്‍ പവന്റെ താലി ലോക്കറ്റുള്ള മാല നഷ്ടപ്പെട്ടതായി മനസിലായത്. പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







