ഹരിത കോട്ടയില്‍ പോരാട്ടം കടുപ്പിച്ച് സിപിഎം സ്ഥാനാര്‍ത്ഥി: കുമ്പള ഗ്രാമപഞ്ചായത്ത് ഉളുവാര്‍ വാര്‍ഡില്‍ കടുത്ത പോരാട്ടം

കുമ്പള: മുസ്ലിം യൂത്ത് ലീഗ് നേതാവ് യൂസഫ് ഉളുവാറിന്റെ സ്വന്തം തട്ടകമായ ആറാം വാര്‍ഡ് ഉളുവാറിലും ഈ പ്രാവശ്യം മുസ്ലിം ലീഗിന് ‘വാക്കോവറി”ല്ല. പോരാട്ടം കടുപ്പിക്കാന്‍ സിപിഎം സ്ഥാനാര്‍ഥി പതിനെട്ടടവും പയറ്റുന്നു.ലക്ഷ്യം വെക്കുന്നത് ന്യൂജന്‍ വോട്ടുകളിലും.
കുമ്പള ഗ്രാമപഞ്ചായത്തിലെ ഹരിത കോട്ടയെന്ന് വിശേഷിപ്പിക്കാറുള്ള ഉളുവാറിലാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി നാഫിയാ ഹുസ്സന് സി പി എം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. സി പി എം സ്ഥാനാര്‍ത്ഥി ആയിഷത്ത് റജൂലയാണ്. ഇതിനിടയില്‍ ബിജെപിയുടെ മമത ശാന്താരാമ ആള്‍വയും മത്സരരംഗത്തുണ്ട്. ഉളുവാറില്‍ ബിജെപിക്ക് വോട്ടുള്ള പ്രദേശങ്ങളുണ്ട്. ബിജെപി വോട്ടുകളില്‍ ഉണ്ടായ വര്‍ദ്ധനവ് മമതയ്ക്ക് പ്രതീക്ഷ നല്‍കുന്നു.
കാലങ്ങളായി മുസ്ലിംലീഗിനെ വിജയിപ്പിക്കാറുള്ള വാര്‍ഡാണ് ഉളുവാര്‍. നാട്ടുകാര്‍ക്ക് സ്വീകാര്യനായ യൂസഫ് ഉളുവാര്‍ തന്നെ ഇവിടെ നിന്ന് 3 പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ‘മാറ്റത്തിനായുള്ള വോട്ട്’ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നുവെന്നും, ഈ പ്രാവശ്യം വിജയം തങ്ങള്‍ക്കായിരിക്കുമെന്നും സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. ഇതിനായുള്ള എല്ലാ തന്ത്രങ്ങളും മെനയുകയാണ് സിപിഎം പ്രാദേശിക നേതൃത്വം.
പഞ്ചായത്തിലെ മറ്റു വാര്‍ഡുകളെ പോലെ തന്നെ ഇവിടെയും മത്സരമുണ്ടെന്നും എന്നാല്‍ വിജയം മുസ്ലിംലീഗിന് തന്നെയായിരിക്കുമെന്നും ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.വാര്‍ഡ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page