ഹോസ്റ്റലില്‍ നിന്നും ഒളിച്ചോടിയ 13 കാരനെ ട്രെയിന്‍ യാത്രയ്ക്കിടെ കയ്യോടെ പിടികൂടി; വീട്ടുകാരെ ഏല്‍പ്പിച്ചു; ടി ടി ഇ ക്ക് പ്രശംസ

ഉഡുപ്പി: ഹോസ്റ്റലില്‍ നിന്നും ഒളിച്ചോടിയ 13 കാരനെ ട്രെയിന്‍ യാത്രയ്ക്കിടെ കയ്യോടെ പിടികൂടി വീട്ടുകാരെ ഏല്‍പ്പിച്ച ടിടിഇക്ക് റെയില്‍വെയുടെ പ്രശംസ. ഉഡുപ്പിയിലെ ബോര്‍ഡിംഗ് ഹോസ്റ്റലില്‍ നിന്ന് ഒളിച്ചോടി ട്രെയിനില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന 13 കാരനായ വിദ്യാര്‍ത്ഥിയെ കൊങ്കണ്‍ റെയില്‍വേ ഹെഡ് ടി ടി ഇ കാര്‍വാറില്‍ വച്ചാണ് കണ്ടെത്തിയത്.

ബുധനാഴ്ച, ട്രെയിന്‍ നമ്പര്‍ 12133 മംഗളൂരു എക്‌സ്പ്രസ് കാര്‍വാറില്‍ എത്തിയപ്പോള്‍, ഹെഡ് ടി ടി ഇ രാഘവേന്ദ്ര ഷെട്ടി എസ് 3 കോച്ചില്‍ സ്‌കൂള്‍ യൂണിഫോമില്‍ ഒരു കുട്ടി ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടാണ് അവനെ സമീപിച്ച് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ശരിയായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും സ്‌കൂള്‍ ഐഡി കാര്‍ഡ് കണ്ടെത്തി.

ഇതോടെ അദ്ദേഹം സ്‌കൂള്‍ അധികൃതരെ ബന്ധപ്പെടുകയും കുട്ടി ഹോസ്റ്റലില്‍ നിന്ന് ഒളിച്ചോടിയതാണെന്ന് തിരിച്ചറിയുകയും ചെയ്തു. കുട്ടിയെ പഠിപ്പിക്കാനായി വീട്ടുജോലി ചെയ്തുവരുന്ന അമ്മയോടൊപ്പമാണ് അവന്‍ താമസിച്ചിരുന്നത്. തുടര്‍ന്ന് ഷെട്ടി കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചു. ഉഡുപ്പി റെയില്‍വേ പൊലീസിന് കൈമാറിയ കുട്ടിയെ കുടുംബത്തെ ഏല്‍പ്പിക്കുന്നതുവരെ ഉഡുപ്പി ചൈല്‍ഡ് കെയര്‍ സെന്ററില്‍ പാര്‍പ്പിക്കുകയും ചെയ്തു.

കുട്ടിയെ കണ്ടെത്തി സുരക്ഷിതമായി കുടുംബത്തെ ഏല്‍പ്പിച്ച രാഘവേന്ദ്ര ഷെട്ടിയുടെ സമര്‍പ്പണത്തെ അഭിനന്ദിച്ചുകൊണ്ട് കൊങ്കണ്‍ റെയില്‍വേ സിഎംഡി സന്തോഷ് കുമാര്‍ ഝാ അദ്ദേഹത്തിന് 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page