കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തെക്കിലില്‍ നിന്നു യുവതിയെയും മകനെയും കാണാതായതായി പരാതി. തെക്കില്‍, പാദൂര്‍ ഹൗസിലെ സോമശേഖരഭട്ടിന്റെ ഭാര്യ സുര്‍ണ്ണ (35), മൂന്നുവയസ്സുള്ള മകന്‍ എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നും മൂന്നു മണിക്കും ഇടയിലുള്ള സമയത്ത് വീട്ടില്‍ നിന്നും മകനെയും കൊണ്ട് ഇറങ്ങിയ ഭാര്യ തിതിരിച്ചെത്തിയില്ലെന്നു ഭര്‍ത്താവ് സോമശേഖര നല്‍കിയ പരാതിയില്‍ പറഞ്ഞു. മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






