തെരുവില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നത് വാക്കത്തികളും മദ്യക്കുപ്പികളും; ടിക് ടോക്കര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ന്യൂയോര്‍ക്ക്: കൂടുതല്‍ വ്യൂവിനും ലൈക്കിനും വേണ്ടി സമൂഹ മാധ്യമങ്ങളില്‍ കോപ്രായങ്ങള്‍ കാണിക്കുന്നത് ചിലര്‍ പതിവാക്കിയിരിക്കുകയാണ്. തങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടുന്ന നല്ലതും ചീത്തയുമായതെല്ലാം ആളുകള്‍ ഏറ്റെടുക്കുമെന്ന ധാരണയാണ് ഇക്കൂട്ടര്‍ക്ക്. അത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ കാണുന്ന ഒരു ദൃശ്യം ഇപ്പോള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കൂടുതല്‍ വ്യൂവിനും ലൈക്കിനും വേണ്ടി വീടില്ലാതെ തെരുവില്‍ കഴിയുന്ന ആളുകള്‍ക്ക് വാക്കത്തികളും മദ്യവും നല്‍കിയതിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുകയാണ് ‘പോവ് വോള്‍ഫി’ എന്ന് വിളിക്കപ്പെടുന്ന ടിക് ടോക്കര്‍ കീത്ത് കാസ്റ്റിലോ. ഇന്‍സ്റ്റാഗ്രാമില്‍ 53,000-ത്തിലധികം ഫോളോവേഴ്സ് …

453 ലിറ്റർ വിദേശ മദ്യം പിടികൂടുന്നതിനിടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അണ്ണു എന്ന അരവിന്ദ പിടിയിൽ; പിടിയിലായത് അന്തർ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനി

 കാസർകോട്: സ്വിഫ്റ്റ് കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിയ 453.6 ലിറ്റർ മദ്യം പിടികൂടുന്നതിനിടെ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട മുഖ്യപ്രതി അറസ്റ്റിൽ. കുഞ്ചത്തൂർ സ്വദേശി അണ്ണു എന്ന അരവിന്ദയെ ആണ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ പി പി ജനാർദനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെ തലപ്പാടി ദേവിപുരം റോഡിൽ തച്ചാണി എന്ന സ്ഥലത്ത് വെച്ച് അതിസാഹസീകമായി പിടികൂടുകയായിരുന്നു. കഴിഞ്ഞ ജൂണിൽ അടുക്കത്ത് ബയൽ ദേശീയപാതയിൽ വച്ചാണ് വൻ മദ്യ കടത്ത് പിടികൂടിയത്. രണ്ടാം പ്രതി കുഡ്‌ലു …

കേരളത്തിന് ആശ്വാസമായി സുപ്രീംകോടതി വിധി; എസ്.ഐ.ആറില്‍ കാലതാമസം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം; കത്ത് നല്‍കാനും നിര്‍ദേശം

ന്യൂഡല്‍ഹി : എസ്.ഐ.ആര്‍ വിഷത്തില്‍ കേരളത്തിന് അനുകൂലമായി സുപ്രീംകോടതി വിധി. തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ എസ്.ഐ.ആറിന്റെ ഭാഗമായ എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ ഉന്നയിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കകം ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കണമെന്നും രണ്ടുദിവസത്തിനുള്ളില്‍ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ തീരുമാനം കൈക്കൊള്ളണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉയര്‍ത്തുന്ന കാര്യങ്ങളില്‍ ന്യായമുണ്ടെന്ന് നിരീക്ഷിച്ചാണ് ഒരാഴ്ച …

കാന്താരയിലെ ദൈവവേഷത്തെ പരിഹാസ രൂപേണ അനുകരിച്ച് രണ്‍വീര്‍ സിംഗ്; വിമര്‍ശനം ഉയര്‍ന്നതോടെ ക്ഷമാപണം; കണക്കിന് കൊടുത്ത് ആരാധകര്‍

ആരാധകരെല്ലാം ഇരുകയ്യോടെ സ്വീകരിച്ച ചിത്രമായിരുന്നു കന്നട താരം ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിലൊരുങ്ങിയ കാന്താര. അതിലെ ദൈവിക കഥാപാത്രമാണ് എല്ലാവരേയും കൂടുതല്‍ ആകര്‍ഷിച്ചത്. കഥാപാത്രത്തിന്റെ ഭാവഭേദങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടത് കൂടിയാണ്. എന്നാല്‍ ഇപ്പോള്‍ ഇതിലെ ദൈവവേഷത്തെ പരിഹാസ രൂപേണ അനുകരിച്ച് വിവാദത്തിലായിരിക്കുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. നവംബര്‍ 30 ന് ഗോവയില്‍ നടന്ന 56ാമത് ഐ.എഫ്.എഫ്.ഐ സമാപന വേദിയില്‍ വച്ചാണ് രണ്‍വീര്‍ സിംഗ് കാന്താര വേഷം അനുകരിച്ചത്. ഋഷഭ് ഷെട്ടി വേദിയിലിരിക്കെയായിരുന്നു പ്രകടനം. ദൈവത്തെ ആവാഹിക്കുന്ന രംഗം …

അബ്ബാസ് കളനാട് അന്തരിച്ചു

കളനാട്: അബ്ബാസ് കളനാട്(76)അന്തരിച്ചു. ചികിത്സയിലായിരുന്നു. പ്രവാസിയായിരുന്നു. പരേതരായ അന്തു- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. പരേതയായ ആസിയയാണ് ഭാര്യ. മക്കൾ: റഷീദ്, ഇബ്റാഹിം, ഹഖീം, റസീന, പരേതയായ ഫാത്തിമ്മ. മരുമക്കൾ: ഫൗസിയ, തസ്നി, റിഷാന, ഫസൽ, ഷാഫി നാലപ്പാട്. സഹോദരങ്ങൾ: ഹസൈനാർ, പരേതനായ അബൂബക്കർ.

സ്മൃതി മന്ദാനയുമായുള്ള വിവാഹം മാറ്റി വച്ചതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് പലാഷ് മുച്ചല്‍; പിന്നാലെ കൂടി പാപ്പരാസികള്‍

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുമായുള്ള വിവാഹം മാറ്റി വച്ചതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് സംഗീത സംവിധായകന്‍ പലാഷ് മുച്ചല്‍. തിങ്കളാഴ്ച, അമ്മ അമിതയ്ക്കും മറ്റ് കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് മുംബൈ വിമാനത്താവളത്തില്‍ പലാഷ് എത്തിയത്. കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്ക് പോവുകയാണെന്നാണ് പുറത്തുവരുന്ന വിവരം. വിനോദയാത്രയുടെ നിരവധി ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. വീഡിയോയില്‍, കറുത്ത പൈജാമയും കറുത്ത ഷര്‍ട്ടും ജാക്കറ്റും ധരിച്ച് കൈയില്‍ ഒരു പുസ്തകവുമായി പലാഷ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുന്നത് കാണാം. …

അസുഖം മൂലം ചികിത്സയിലായിരുന്ന മേല്പറമ്പിലെ പ്രവാസിയായ യുവാവ് മരിച്ചു

കാസർകോട്: അസുഖം മൂലം ചികിത്സയിലായിരുന്ന മേല്പറമ്പിലെ പ്രവാസിയായ യുവാവ് മരിച്ചു. വള്ളിയോട് സ്വദേശിയും അരമങ്ങാനത്ത് താമസക്കാരനുമായ താജു ദ്ദീൻ (48)ആണ് മരിച്ചത്. പരേതനായ അബ്ദുള്ള കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: അഫ്സത്ത്. മക്കൾ: ആയിഷത്ത് സെജ്മ, മുഹമ്മദ്‌ ആഷിഖ്, ആയിഷത്ത് ഫിദ. സഹോദരങ്ങൾ: മുഹമ്മദ്‌, ഹുസൈൻ, ഫാത്തിമ, നസീമ, ബെൽകിസ്.

ഒടുവില്‍ നയം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍; ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കില്ല

ന്യൂഡല്‍ഹി: ഒടുവില്‍ നയം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍, എട്ടാം ശമ്പള കമ്മീഷന്റെ രൂപീകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ഡിഎയുടെ ഏതെങ്കിലും ഭാഗമോ ഡിഎ അലവന്‍സോ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് പാര്‍ലമെന്റിനെ അറിയിച്ചു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്. എട്ടാം ശമ്പള കമ്മീഷന്റെ നിബന്ധനകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കുന്നത്. ‘ജീവിതച്ചെലവ് ക്രമീകരിക്കുന്നതിനും പണപ്പെരുപ്പം മൂലമുള്ള അടിസ്ഥാന ശമ്പളം/പെന്‍ഷന്‍ …

രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്, ‘ക്രൂരമായി പീഡിപ്പിച്ചു’ ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് വീണ്ടും കുരുക്ക്. ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തി. ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. സോണിയാഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം. പാര്‍ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീണ്ടും പരാതി നല്‍കുകയായിരുന്നു. പത്തനംതിട്ടയില്‍ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയുടെ അറിവോടുകൂടിയാണ് പീഡനം നടന്നത്. സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നത്. ഇതിന് ശേഷം മാനസികമായും …

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു

കാസര്‍കോട്: പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു. കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ അടമ്പില്‍ സ്വദേശി കുഞ്ഞിരാമന്‍ (65) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്. രാവിലെ 10 മണിയോടെ സ്വന്തം തോട്ടത്തിലെ അടക്ക പറക്കാന്‍ പോയതായിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മഞ്ചേശ്വരത്ത് സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച 67 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി; തളിപ്പറമ്പ് സ്വദേശി പിടിയില്‍

കാസര്‍കോട്: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച 67.5 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ചേലേരി മുക്ക് സ്വദേശി സമീര്‍(41) പിടിയിലായി. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ സി ഐ ഷിജിൽ കുമാർ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. പിടികൂടി ഉദ്യോഗസ്ഥര്‍ക്ക് കേസ് ഒഴിവാക്കാന്‍ പത്തുലക്ഷം വരെ പ്രതി ഓഫര്‍ ചെയ്തിരുന്നു. പിടിച്ചടുത്ത പണം യൂണിയന്‍ …

പൊക്കമില്ലാത്തത് ഒരു പ്രശ്‌നമാണോ? നീണ്ടകാലത്തെ നിയമ യുദ്ധത്തിനുശേഷം ഡോക്ടറാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തില്‍ ഗണേഷ് ബരയ്യ

മുംബൈ: പൊക്കമില്ലാത്തതിനെ തുടര്‍ന്ന് പഠനം പോലും വഴി മുട്ടി, ഇപ്പോള്‍ തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ചതിന്റെ സന്തോഷത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ഒരു യുവാവ്. നീണ്ടകാലത്തെ നിയമ യുദ്ധത്തിനുശേഷം ഡോക്ടറാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റിയ സന്തോഷത്തിലാണ് ഗുജറാത്തിലെ ഭാവ്നഗര്‍ ജില്ലയിലെ ഗോര്‍ഖി ഗ്രാമത്തില്‍ നിന്നുള്ള ഗണേഷ് ബരയ്യ എന്ന 25കാരന്‍. മൂന്ന് അടി ഉയരവും 20 കിലോഗ്രാം ഭാരവുമുള്ള ഗണേഷ് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ജോലിയില്‍ പ്രവേശിച്ചു. ഡോക്ടറാകണമെന്ന തന്റെ ആഗ്രഹം നിറവേറ്റാന്‍ സുപ്രീം കോടതി വരെ പോരാടിയ ഗണേഷ് …

തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വില്‍പന നടത്തുന്നതിനായി മദ്യം സൂക്ഷിക്കാന്‍ സ്ഥലം കണ്ടത് പൂജാമുറി; വിഗ്രഹങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചത് 30 ലിറ്റര്‍ മദ്യം; പോറ്റിയെ കയ്യോടെ പൊക്കി എക്‌സൈസ്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും ഫോട്ടോകള്‍ക്കുമിടയില്‍ അനധികൃതമായി സൂക്ഷിച്ച നിലയില്‍ 30 ലിറ്റര്‍ മദ്യം പിടികൂടി. തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിന്‍കര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.സംഭവത്തില്‍ നെയ്യാറ്റിന്‍കര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അര്‍ജുനന്‍(65) പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്. മദ്യം പിടകൂടുന്നതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്‍തോതില്‍ മദ്യം ശേഖരിച്ചിരുന്ന ഇയാള്‍ ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് വില്‍പ്പന നടത്തിയിരുന്നതായി എക്‌സൈസ് …

മുണ്ടുപൊക്കി കാണിച്ച് യുവതിക്ക് ക്രൂര മര്‍ദ്ദനം; വലിയപൊയിലിലെ മൂന്നുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പൊലീസിന് പരാതി നല്‍കിയ വിരോധത്തില്‍ യുവതിക്ക് നേരെ മുണ്ടുപൊക്കി കാണിച്ച് പറമ്പില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതായി പരാതി. കൊടക്കാട് വലിയപൊയില്‍ സ്വദേശിനിയായ 23 കാരിയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ചീമേനി പൊലീസ് കേസെടുത്തു. വലിയപൊയിലിലെ രവി എന്ന ആള്‍ക്കെതിരെയും രണ്ട് സ്ത്രീകള്‍ക്കെതിരെയുമാണ് കേസെടുത്തത്. കല്ലുകൊണ്ട് തലക്കടിക്കുകയും മുടിക്കും കഴുത്തിനും കുത്തിപ്പിടിച്ച് സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. അതേസമയം വീട്ടുപറമ്പിലേക്ക് അതിക്രമിച്ച് കയറി അശ്ലീല ഭാഷയില്‍ ചീത്തവിളിക്കുകയും ചെയ്തശേഷം തന്നെ …

നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം

നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിപ്പിക്കണമെന്ന്‌ യാത്രക്കാർ എം.പി.യോട് ആവശ്യപ്പെട്ടു. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുൻപന്തിയിലുള്ള ഈ സ്റ്റേഷൻ, മലയോര മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ഏക ആശ്രയമാണ്. എന്നാൽ, നിരവധി പ്രധാനപ്പെട്ട ദീർഘദൂര ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് ഇല്ലാത്തതു കൊണ്ട്‌ യാത്രക്കാർ വിഷമിക്കുന്നു.ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ മറ്റു് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നു.സമയനഷ്ടവും ബുദ്ധിമുട്ടും നേരിടേണ്ടി വരുന്നു.ഈ സാഹചര്യത്തിൽ അ ടിയന്തിരമായി നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ പ്രാധാന ട്രെയ്‌നുകൾക്കു സ്റ്റോപ്പ് …

ചെമ്മനാട് കോലാത്തൊട്ടി തറവാട് കാരണവര്‍ കെ.ടി മുഹമ്മദ് അന്തരിച്ചു

ചെമ്മനാട്: കോലാത്തൊട്ടി തറവാട് കാരണവര്‍ കെ.ടി. മുഹമ്മദ് (88) അന്തരിച്ചു.മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും പ്രാദേശിക നേതാവുമായിരുന്നു. ചെമ്മനാട് രണ്ടാം വാര്‍ഡ് ലീഗ് പ്രസിഡന്റ്, കോലാത്തൊട്ടി അബൂബക്കര്‍ മസ്ജിദ് കമ്മിറ്റി ചെയര്‍മാന്‍, ചെമ്മനാട് ജമാഅത്ത് കമ്മിറ്റി അംഗം, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സജീവമായിരുന്നു.കര്‍ഷകനും ഏറെക്കാലം കുറ്റിക്കോലില്‍ വ്യാപാരിയുമായിരുന്നു.പരേതരായ കോലാത്തൊട്ടി തറവാട്ടിലെ ഇസ്മായില്‍ ഹാജിയുടെയും മുണ്ടോള്‍ ബീഫാത്തിമ്മയുടെയും മകനാണ്.ഭാര്യ: സുബൈദ. മക്കള്‍: നാസിര്‍ (വെയര്‍ഹൗസ് കാസര്‍കോട്), സാലി (പ്രവാസി ചെമ്മനാട്), ഇസ്മായില്‍ (ചെമ്മനാട് സ്‌കൂള്‍ ഡ്രൈവര്‍), ജാബിര്‍(എഞ്ചിനിയര്‍), …

പ്ലസ്ടു വിദ്യാര്‍ത്ഥിനി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

തളിപ്പറമ്പ്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ്, സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാംവര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് ദിയ (17)യാണ് മരിച്ചത്. തളിപ്പറമ്പ്, ചുടല, കാരോട് മദ്രസയ്ക്കു സമീപത്തെ അബ്ദു- താഹിറ ദമ്പതികളുടെ മകളാണ്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാണാതായ യുവാവിന്റെ മൃതദേഹം കാട്ടില്‍

പുത്തൂര്‍: കാണാതായ പുത്തൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം കാട്ടില്‍ കണ്ടെത്തി. പഡീലിലെ ചിക്കന്‍ സെന്ററിലെ ജീവനക്കാരനായിരുന്ന ഡികെ ബദറുദ്ദീനാ(29)ണ് മരിച്ചത്. ഞായറാഴ്ചയാണ് ബദറുദ്ദീനെ കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകീട്ട് സെഡിയാപുവിനടുത്തുള്ള വനപ്രദേശത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. തൂങ്ങി മരിക്കുകയായിരുന്നു. സാമ്പത്തിക പ്രയാസത്തിലായിരുന്നവെന്ന് പറയുന്നു. പുത്തൂര്‍ പൊലീസ്സ്ഥലത്തെത്തി പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.