കാസർകോട്:ബൈക്കിൽ കടത്തുകയായിരുന്ന എം ഡി എം എ പിടികൂടിയ കേസിലെ പ്രതി പള്ളിക്കര, മാസ്തിഗുഡ്ഡയിലെ അഹമ്മദ് കബീർ എന്ന ലാലാ കബീറി ( 40 ) നെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് പ്രിയ .കെ രണ്ട് വർഷം കഠിന തടവിനും ,ഇരുപതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. 2021 ഏപ്രിൽ മൂന്നിന് രാവിലെ തൃക്കരിപ്പൂർ വലിയപറമ്പ വില്ലേജിലെ പൊക്കിച്ചിമൂല എന്ന സ്ഥലത്ത് വെച്ച് നീലേശ്വരം എക്‌സൈസ് ഇൻസ് പെക്ടർ കെ.ആർ.കലേശനും സംഘവും പിടികൂടിയ കേസിലാണ് ശിക്ഷ. എക്സൈസ് ഉദ്യോഗസ്ഥരായ വിനോദൻ കെ.വി ,പീതംബരൻ കെ ,മഞ്ചുനാഥ് വി ,പ്രജിൽ കുമാർ ,സതി പി പി എന്നിവരും ഉണ്ടായിരുന്നു.തുടർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് ഹോസ്ദൂർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഡി.അരുൺ ആണ് .പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ:പ്ലീഡർ ചന്ദ്രമോഹൻ ജി ,അഡ്വ: ചിത്രകല എന്നിവർ ഹാജരായി.







