ചീമേനിയില്‍ ഗൃഹനാഥന്‍ തോട്ടില്‍ വീണ് മരിച്ച നിലയില്‍

കാസര്‍കോട്: ചീമേനിയില്‍ ഗൃഹനാഥനെ തോട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി വണ്ണാത്തിക്കാനത്തെ ടി രമേശന്‍(65) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് തോട്ടില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഫാര്‍മസിസ്റ്റായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുമ്പോഴാണ് അപകടമെന്ന് സംശയിക്കുന്നു. സമയം കഴിഞ്ഞിട്ടും വീട്ടില്‍ എത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടില്‍ വീണ് കിടക്കുന്നത് കണ്ടത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക്
ചീമേനി കോണ്‍ഗ്രസ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. വീട്ടിലെത്തിച്ചശേഷം കിഴക്കേക്കര സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും. സ്വാതന്ത്ര്യസമര സേനാനി വിജയന്‍ നമ്പ്യാരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ: സരള(എരമം). മക്കള്‍: അഞ്ജന രമേഷ് (എറണാകുളം), ഐശ്വര്യ രമേഷ് (ഫിസിയോ തെറാപ്പിസ്റ്റ് പടന്നക്കാട് ആയുര്‍വേദ ആശുപത്രി). മരുമകന്‍: സുരേഷ് ( മാവുങ്കാല്‍). സഹോദരങ്ങള്‍: സ്‌നേഹലത, രഘുനാഥ്, രഞ്ജിത്ത് ബാബു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page