കാസര്‍കോട്: കുമ്പള, ആരിക്കാടി റെയില്‍വെ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. കോയിപ്പാടി കടപ്പുറം സ്വദേശി ആസിഫ്(30) ആണ് മരിച്ചത്. ബുധാനാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് റെയില്‍പാളത്തിനു സമീപം ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. തല തകര്‍ന്നതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കുമ്പള പൊലീസ് നടത്തിയ വിരലടയാള പരിശോധനയിലാണ് മരിച്ച ആളെ തിരിച്ചറിയാന്‍ സാധിച്ചത്. പരേതനായ അബ്ദുല്‍ ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങള്‍: അര്‍ഷാദ്, കെടി ഹനീഫ്, അനീസ, റഹിയാന.







