കാസർകോട്: മേയുന്നതിനിടെ മാലിന്യക്കുഴിയിൽ വീണ ഗർഭിണിയായ പശുവിനു രക്ഷകരായത് അഗ്നിരക്ഷാസേന. ബദിയടുക്ക ബേളയിലെ അബ്ദുൽ ഖാദറിന്റെ വീട്ടുപറമ്പിലെ ആറടി താഴ്ചയും ആറടി നീളവുമുഉള്ള മാലിന്യ കുഴിയിൽ ആണ് പശു വീണത്. ആളുകളുടെ കൺമുന്നിൽ വച്ചായിരുന്നു സംഭവം. തുടർന്ന് നാട്ടുകാരുടെ സഹായത്താൽ പശുവിനെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതോടെ കാസർകോട്ടെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ആർ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ക്യാൻവാസ് ഹോസ്, കയർ എന്നിവ ഉപയോഗിച്ച് കെട്ടി കുഴിയിൽ നിന്നും പശുവിനെ കരയ്ക്ക് കയറ്റി. അതേസമയം പശുവിൻ്റെ ഉടമസ്ഥനാരാണെന്ന് അറിയാൻ കഴിഞ്ഞില്ല. എസ്.അരുൺ കുമാർ, ജെ. ബി. ജിജോ, വൈശാഖ് പാർത്ഥസാരഥി എം.എം. അരുൺകുമാർ, ജെ.അനന്ദു, ഫയർ വു മൺ, അരുണ പി നായർ ഹോംഗാർഡുമാരായ വി. രാജു, കെ. സുമേഷ് എന്നിരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.







