ഡാലസ് ഡൗൺ ടൗണിൽ വെടിവയ്പ്പ്: 2 മരണം, നിരവധി പേർക്ക് പരിക്ക്

പി പി ചെറിയാൻ

ഡാലസ്: ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു .തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെ കോമേഴ്‌സ് സ്ട്രീറ്റിലെ ഒരു നിശാക്ലബ്ബിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്. ക്ലബ്ബിനുള്ളിൽ തുടങ്ങിയ വാക്കുതർക്കം പുറത്തെ പാർക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു.ആളുകൾക്ക് വെടിയേറ്റതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സായുധനായ പ്രതിക്ക് നേരെ വെടിയുതിർത്തു. പ്രതി സംഭവസ്ഥലത്ത് മരിച്ചു. ഒരു ഇരയും കൊല്ലപ്പെട്ടു.പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെയോ ഇരകളുടെയോ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് വെടിവയ്പ്പിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല. വെടിവയ്പ്പിനെ തുടർന്ന് സംഭവസ്ഥലത്തിന് സമീപമുള്ള ഡാലസ് മുനിസിപ്പൽ കോടതി തിങ്കളാഴ്ച അടച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page