കാസർകോട്: പെർള , കുരിയഡുക്കയിൽ ബദിയഡുക്ക പൊലീസ് നടത്തിയ റെയ്ഡിൽ കള്ള തോക്കും രണ്ട് തിരകളും 42 ഒഴിഞ്ഞ കേസുകളുമായി ഒരാൾ അറസ്റ്റിൽ . കുരിയ ഡുക്കയിലെ കൃഷ്ണപ്പ നായിക് ആണ് അറസ്റ്റിലായത് .ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ബദിയടുക്ക പൊലീസ് ഇൻസ്പെക്ടർ എ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് കൃഷ്ണപ്പ നായിക് പിടിയിലായത് . എ എസ് ഐ പ്രദീഷ് ഗോപാൽ,എസ് ഐ സവ്യസാചി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഭാസ്കർ , ഗോകുൽ ,സിപിഒ മാരായ പ്രസീത, ബിജിലാൽ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു .ഒഴിഞ്ഞ 42 വെടിയുണ്ട കെയ്സുകൾ എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. അതേകുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്ല്യോട്ട് നടത്തിയ പരിശോധനയിലും കള്ളത്തോക്ക് കണ്ടെത്തിയിരുന്നു ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു







