ക്ഷേത്രത്തില്‍ വച്ച് മകളെ നരബലി നല്‍കാന്‍ ശ്രമം; വടിവാള്‍ കൊണ്ട് വെട്ടേറ്റ യുവതി ആശുപത്രിയില്‍, മാതാവ് മകളെ ആക്രമിച്ചത് ജ്യോല്‍സ്യന്റെ നിര്‍ദേശ പ്രകാരം

ബെംഗളൂരു: ക്ഷേത്രത്തില്‍ മകളെ നരബലി നല്‍കാന്‍ ശ്രമിച്ച മാതാവ് പിടിയില്‍. കഴുത്തിനുപിന്നില്‍ വെട്ടേറ്റ യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു തനിസാന്ദ്ര മെയിന്‍ റോഡിന് സമീപം അഗ്രഹാര ലേഔട്ടിലെ ഹരിഹരേശ്വര ക്ഷേത്രത്തിലാണ് സംഭവം. അനേക്കലില്‍ താമസിക്കുന്ന സരോജമ്മയാണ് (55) മകള്‍ രേഖയെ (25) വെട്ടിപ്പരിക്കേല്‍പിച്ചത്. രണ്ടുപേരും കഴിഞ്ഞദിവസം രാവിലെ നാലരയോടെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിരുന്നു. പ്രാര്‍ഥിച്ചുകഴിഞ്ഞപ്പോള്‍ സരോജമ്മ മകളെ പിന്നില്‍നിന്ന് വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. രേഖയുടെ നിലവിളികേട്ട് ഓടിക്കൂടിയവര്‍ സരോജമ്മയെ പിടിച്ചുമാറ്റി. കഴുത്തിനുപിന്നില്‍ ഗുരുതരമായി വെട്ടേറ്റ രേഖയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രേഖയും ഭര്‍ത്താവും സ്ഥിരമായി വഴക്കടിക്കാറുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടില്‍വന്ന മകളെ കൂട്ടി സരോജമ്മ ക്ഷേത്രത്തിലെത്തുകയായിരുന്നു. ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് മകളെ നരബലിനല്‍കാന്‍ സരോജമ്മ തീരുമാനിച്ചതെന്നാണ് സംശയം. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പൊലീസ് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ചിരുന്നു. സരോജമ്മ കടുത്ത അന്ധവിശ്വസിയായിരുന്നു. മകളുടെ വിവാഹമോചനത്തിന് നേരത്തെ എത്തിയതായും പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയതായും പൊലീസ് പറഞ്ഞു. അതേസമയം നരബലി എന്തിനുവേണ്ടിയെന്ന് വ്യക്തമല്ല. നിര്‍ദേശം നല്‍കിയ ജ്യോതിഷിയെ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്. പരിക്കേറ്റ യുവതിയുടെ ആരോഗ്യനിലയില്‍ മാറ്റം വന്നാല്‍ മൊഴിയെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page