ബന്തടുക്ക: യുവജ്യോതി ഗ്രന്ഥാലയം വായനശാല രവി ബന്തടുക്കയുടെ കവിതകള്‍ ചര്‍ച്ച ചെയ്തു. ബാലകൃഷ്ന്‍ ചെര്‍ക്കള പരിചയപ്പെടുത്തി.
സമൂഹത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്നെഴുതിയ ജീവരസം തുളുമ്പുന്ന വരികളാണ് രവിയുടെ കവിതകളെന്ന് ബാലകൃഷ്ണന്‍ ചെര്‍ക്കള പറഞ്ഞു.
കവികള്‍ സമൂഹത്തിന് മുന്നറിയിപ്പ് തരുന്ന പൂവന്‍ കോഴികളാണ്. കവിതകളില്‍ നിന്നാണ് ആദ്യകാല സാഹിത്യരൂപങ്ങള്‍ വികാസം കൊണ്ടത്.
കവിതകള്‍ എല്ലാവര്‍ക്കും എടുത്ത് പ്രയോഗിക്കാവുന്ന ഒരു സാഹിത്യരൂപമല്ല. നിരീക്ഷണ പാടവം സ്വായത്തമാക്കിയവര്‍ക്ക് മാത്രമേ കവികളാകാന്‍ കഴിയൂ.
ആദ്യകാല കവികള്‍ അക്കാലത്തെ ആശകളെയും ആശങ്കകളെയും ആശയങ്ങളെയും കവിതകളാക്കി മാറ്റുന്നവരായിരുന്നു.
എന്നാല്‍ സമകാലിക കവികള്‍ ഭാവനയില്‍ നിന്നു ആശയങ്ങള്‍ രൂപപ്പെടുത്തുന്നു.
മനുഷ്യന്റെ ശാന്തമായ അവസ്ഥയില്‍ താന്‍ നേരിട്ട അനുഭവങ്ങളുടെ നേര്‍ചിത്രങ്ങള്‍ കവിതകളുടെ രൂപത്തില്‍ പ്രകടമാക്കുന്നു. അതാണ് ഉദാത്തമായ കവിത.
ഗ്രന്ഥാലയം പ്രസിഡണ്ട് എ. ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു സെക്രട്ടറി ആതിര, സതീശന്‍ വള്ളിയടി, ബിജു ജോസഫ്, ജയരാജ് ബേത്തൂര്‍, ബേബി സി നായര്‍ പ്രസംഗിച്ചു.






