കാസര്‍കോട്: മുസ്ലീംലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിക്കെതിരെ ബംഗ്‌ളൂരു, അള്‍സൂര്‍ പൊലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തു. ബിസിനസ് പാട്ണര്‍ ആയിരുന്ന ആളുടെ 49.5 ലക്ഷം രൂപ വിലയുള്ള ആഡംബര കാര്‍ ഉപയോഗത്തിനു വാങ്ങിയ ശേഷം തിരികെ നല്‍കിയില്ലെന്നാണ് പരാതിയിലാണ് കേസ്
മാഹിന്‍ കല്ലട്രയുടെ നേതൃത്വത്തില്‍ ബംഗ്‌ളൂരുവില്‍ ഉണ്ടായിരുന്ന കല്ലട്ര ടെക്‌നോളജീസ് എന്ന കമ്പനിയില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്ന മലപ്പുറം, തിരൂര്‍ സ്വദേശി നിഷാദലി പുക്ലശ്ശേരിയാണ് പരാതിക്കാരന്‍.
കേസിനെ നിയമപരമായി നേരിടുമെന്ന് കല്ലട്ര മാഹിന്‍ ഹാജി കാരവലിനോട് പറഞ്ഞു. നിഷാദ് അലിയുമായി ബിസിനസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കേസുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ പേരിലാണ് ആഡംബര കാര്‍ വാങ്ങിയത്. അതിന്റെ ഇ എം ഐ കമ്പനിയില്‍ നിന്നാണ് അടച്ചു തീര്‍ത്തത്. എന്നാല്‍ കാറിന്റെ രജിസ്‌ട്രേഷന്‍ ആരുടെ പേരിലാണെന്നു അറിയില്ലെന്നു മാഹിന്‍ ഹാജി പറഞ്ഞു.






