സിനിമാ സംവിധായകന്‍ പ്രശാന്ത് കാനത്തൂരിന്റെ മകന്‍ ബംഗ്‌ളൂരുവില്‍ മരിച്ച നിലയില്‍; വിടവാങ്ങിയത് യുവ കമ്പ്യൂട്ടര്‍ ഗെയിം ഡിസൈനര്‍

കാസര്‍കോട്: സിനിമാ സംവിധായകനും ചെന്നൈയിലെ പത്രപ്രവര്‍ത്തകനുമായ പ്രശാന്ത് കാനത്തൂരിന്റെ മകന്‍ അനിരുദ്ധ് എന്ന കണ്ണ(22)നെ ബംഗ്‌ളൂരുവിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് ബന്ധുക്കള്‍ ബംഗ്‌ളൂരുവിലേയ്ക്ക് പോയിട്ടുണ്ട്. കമ്പ്യൂട്ടര്‍ ഗെയിം ഡിസൈനിംഗ് പരിശീലനം കഴിഞ്ഞ അനിരുദ്ധന്‍ മാസങ്ങള്‍ക്കു മുമ്പാണ് ബംഗ്‌ളൂരുവിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. രണ്ടു ദിവസമായി ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് സഹജീവനക്കാര്‍ താമസ സ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്നാണ് നാട്ടില്‍ ലഭിച്ചിട്ടുള്ള വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മായയാണ് അനിരുദ്ധിന്റെ മാതാവ്. ചെന്നൈയില്‍ വിദ്യാര്‍ത്ഥിനിയായ ഐശ്വര്യ ഏക സഹോദരിയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page