കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം; ഫവാസ് കോഹിനൂര്‍ പ്രസിഡണ്ട്,നിസാര്‍ മൊഗര്‍ ജനറല്‍ സെക്രട്ടറി

കാസര്‍കോട്: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന കാലിക പ്രാധാന്യമുള്ള മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തിയ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന് പുതിയ നേതൃത്വം നിലവില്‍ വന്നു. പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ജില്ലാ വൈസ് പ്രസിഡന്റ് എംഎ നജീബ് ഉദ്ഘാടനം ചെയ്തു. നിസാര്‍ മൊഗര്‍ അദ്ധ്യക്ഷത വഹിച്ചു. റിട്ടേര്‍ണിങ് ഓഫീസര്‍ ആസിഫ് അലി കന്തല്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി യൂസഫ് ഉളുവാര്‍, സിദീഖ് ദണ്ടഗോളി തുടങ്ങിയവര്‍ സംസാരിച്ചു. ഫവാസ് കോഹിനൂര്‍ നന്ദി പറഞ്ഞു. ഫവാസ് കോഹിനൂര്‍ പ്രസിഡണ്ടായും, നിസാര്‍ മൊഗര്‍ ജന സെക്രട്ടറിയായും, ഹബീബ് കോയിപ്പാടി ട്രഷര്‍ ആയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: നിസാം ചോനമ്പാടി, ഇസല്‍ അറബി, താജ്ജുദ്ദീന്‍ കടവത്ത്, നൗഫല്‍ കൊടിയമ്മ(വൈസ് പ്രസിഡന്റുമാര്‍), ജംഷീര്‍ മൊഗ്രാല്‍, ആഷിഫ് ആരിക്കാടി, തഷ്രിഫ് ഷിബു(സെക്രട്ടറിമാര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page