കുമ്പള ടോൾ പ്ലാസയിൽ നവംബർ 12 മുതൽ ടോൾ പിരിക്കില്ലെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകി: എ.കെ.എം അഷ്റഫ് എം.എൽ. എ

കാസർകോട്: തലപ്പാടി – ചെർക്കള ദേശീയ പാതയിലെ കുമ്പള ടോൾ പ്ലാസയിൽ നവംബർ 12 മുതൽ ടോൾ പിരിവ് ആരംഭിക്കില്ലെന്ന് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പു നൽകിയതായി മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് അറിയിച്ചു. കുമ്പളയിൽ ടോൾ പ്ലാസ അനുവദിച്ചതിനെതിരെ ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയിൽനൽകിയ ഹർജിയിൽ നവംബർ 14ന് അന്തിമവിധി വരുന്നതുവരെ ടോൾ പിരിക്കുന്നത് നിർത്തിവെച്ചു എന്നാണ് ജില്ലാ കലക്ടർ അറിയിച്ചതെന്നു എംഎൽഎ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം അല്ലാതെ നവംബർ 12 മുതൽ ടോൾ പിരിക്കുമെന്ന് അറിയിച്ചുകൊണ്ട് രണ്ടു പത്രങ്ങളിൽ നാഷണൽ ഹൈവേഅതോറിറ്റി ഓഫ് ഇന്ത്യ നൽകിയ പത്രപരസ്യം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം മൂർച്ഛിച്ച സാഹചര്യത്തിൽ ആക്ഷൻ കമ്മിറ്റിയുടെ യോഗം ചേരുകയും ടോൾ പിരിക്കുന്നത് ഒരു കാരണവശാലും അനുവദിക്കുന്നതല്ല എന്നുള്ള തീരുമാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള മറുപടി നൽകിയിട്ടുള്ളതെന്ന് എംഎൽഎ അറിയിപ്പിൽ പറഞ്ഞു. അറിയിപ്പിന് വിരുദ്ധമായി ടോൾ പിരിവ് ആരംഭിക്കുകയാണെങ്കിൽ ജനങ്ങളെ അണിനിരത്തി തടയുമെന്നും എംഎൽഎ വ്യക്തമാക്കി. ഇക്കാര്യത്തിൽ ബിജെപി നിലപാട് i എകെഎം അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page