കാസർകോട്: കൊടക്കാട്ടെ റിട്ട.എസ്.ഐ പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചു. കൊടക്കാട് വേങ്ങപ്പാറ തന്നി മംഗലത്ത് ഗോവിന്ദവാര്യരുടെ മകൻ രാമചന്ദ്ര വാര്യർ (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആണ് സംഭവം. പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ രാമചന്ദ്ര വാര്യരെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റെയിൽവെ പൊലീസ് നടപടികൾ സ്വീകരിച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂരിലുമുൾപെടെ എസ്.ഐ ആയും എ.എസ് ഐ ആയും സേവനമനുഷ്ച്ചിഠിട്ടുണ്ട്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.
ഭാര്യ: വത്സല. മക്കള്‍: നവനീത്, നയനതാര. മരുമക്കള്‍: അമ്പിളി, ശ്രീരാഗ്. സഹോദരങ്ങള്‍: വിജയലക്ഷ്മി വാരസ്യാര്‍, പരേതരായ ടി.ഗോവിന്ദ വാര്യര്‍, രുഗ്മിണി വാരസ്യാര്‍, ടി കുഞ്ഞികൃഷ്ണ വാര്യര്‍.







