കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണത്തിന് തുടക്കം കുറിച്ചു. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പ്രചാരണ നോട്ടീസിന്റെ ആദ്യ പതിപ്പ് മാലിക് ദീനാര്‍ ദര്‍ഗ ശരീഫ് പരിസരത്തു വച്ചു സംയുക്ത ജമാ അത്ത് പ്രസിഡന്റ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മാലിക് ദീനാര്‍ വലിയ ജുമാഅത്ത് പള്ളി ജമാ അത്ത് കമ്മിറ്റി സെക്രട്ടറി എ.എം അബ്ദുല്‍ റഹ്‌മാന് നല്‍കി ഉദ്ഘാടനം ചെയ്തു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥന നടത്തി. തളങ്കര ജമാ അത്ത് ഭാരവാഹികളായ ബഷീര്‍ വോളിബോള്‍, മൊയ്നുദീന്‍ കെ.കെ പുറം, നെല്ലിക്കുന്ന് ജമാഅത്ത് സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ എന്‍.എ ഹമീദ്, ഉറൂസ് കമ്മിറ്റി പ്രസിഡന്റ് ടി.എ മഹമൂദ്, ട്രഷറര്‍ സി.എം അഷ്റഫ്, ഭാരവാഹികളായ അബ്ദു തൈവളപ്പ്, എന്‍.എം സുബൈര്‍, അനീഫ് ആപ്പു, ടി എച്ച് മുസമ്മില്‍, ഫൈസല്‍, പി എം അബ്ദുല്‍ കാദര്‍, അബ്ബാസ് വെറ്റില, എന്‍ എ അസ്ലം റാഷിദ്, നവാസ്, നൗഫല്‍ സംബന്ധിച്ചു. എന്‍ എ ഇക്ബാല്‍ സ്വാഗതം പറഞ്ഞു.







