കാസര്‍കോട്: സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ചതായി പരാതി. വൊര്‍ക്കാടി സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ കളിയൂരിലെ അഭിഷേക് (24) ആണ് അക്രമത്തിനു ഇരയായത്. ഇയാളെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 9.45 മണിയോടെ കളിയൂരിനു സമീപത്തു വച്ച് രാകേഷ് എന്നയാളാണ് ആക്രമിച്ചതെന്നു അഭിഷേക് പറഞ്ഞു. ഡ്യൂട്ടിക്കു പോകുന്നതിനിടയിലാണ് അക്രമമെന്നും കാരണം അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.







