മൊഗ്രാല്‍: എസ് ഐ ആറിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുന്നതിന്റെ എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ മൊഗ്രാലില്‍ ദേശീയവേദി ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.
വോട്ടര്‍ പട്ടികയിലെ വോട്ടറുടെ ഫോട്ടോ പതിപ്പിച്ച വിവരങ്ങളാണ് ഫോമില്‍ ഉള്ളത്. ഫോമിലുള്ള പല വിവരങ്ങള്‍ക്കും വ്യക്തത ഇല്ലാത്തതിനാലാണ് വോട്ടര്‍മാരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. നൂറുകണക്കിന് വോട്ടര്‍മാര്‍ ഹെല്‍പ്പ് ഡെ സ്‌കില്‍ ഹായം തേടിയെത്തി. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ബിഎല്‍ഒ മാരായ ശിഹാബ്, അബ്ദുല്‍ ഖാദര്‍ നട്പ്പളം, മുഹമ്മദ് കുഞ്ഞി കെ നാങ്കി, സെഡ് എ മൊഗ്രാല്‍, എംജിഎ റഹ്‌മാന്‍, നാസര്‍ മീലാദ്, അനീസ് കോട്ട വോട്ടര്‍മാര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നു.
വേദി പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. പി എം മുഹമ്മദ് കുഞ്ഞി, എം മാഹിന്‍ മാസ്റ്റര്‍,വിപി അബ്ദുല്‍ ഖാദര്‍ ഹാജി, എം എ ഹമീദ്, അബൂബക്കര്‍, ലത്തീഫ് കൊപ്പളം,ഹമീദ് പെര്‍ വാഡ്, എം എ അബൂബക്കര്‍ സിദ്ദീഖ്, എച്ച് എം കരീം, വിജയകുമാര്‍, ബി എ മുഹമ്മദ് കുഞ്ഞി, അഷ്‌റഫ് സാഹിബ്, ഗള്‍ഫ് പ്രതിനിധികളായ മാമു ഹാജി, പി വി അന്‍വര്‍, ബിഎം സുബൈര്‍, എംഎ മൂസ, എം എം റഹ്‌മാന്‍, കെ പി മുഹമ്മദ്, മുഹമ്മദ്, അബ്ദുല്ല കുഞ്ഞി, ടിഎ ജലാല്‍, വിശ്വനാഥന്‍, ഷാഫി കല്ലുവളപ്പില്‍, അബ്ബാസ് നട്പ്പളം, ഖലീല്‍ സംബന്ധിച്ചു.







