ആസ്റ്റര്‍ മിംസ് കാസര്‍കോടില്‍ ഗൈനക്കോളജി വിഭാഗം പ്രമുഖ നടി അനഘാ നാരായണന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട് : ആസ്റ്റര്‍ മിംസ് കാസര്‍കോടില്‍ ആധുനിക സൗകര്യങ്ങളോടെ സ്ത്രീരോഗ- ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. പ്രമുഖ ചലച്ചിത്രതാരം അനഘാ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ആധുനിക സാങ്കേതിക വിദ്യകളും സമഗ്രമായ ചികിത്സാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയാണ് ഈ വിഭാഗം ആരംഭിച്ചതെന്നു അധികൃതര്‍ അറിയിച്ചു. കാസര്‍കോട്ടു ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയ്ക്കുവേണ്ടി ജനങ്ങള്‍ കാലങ്ങളായി തുടര്‍ന്നിരുന്ന കാത്തിരുപ്പ് ആസ്റ്റര്‍ മിംസിന്റെ വരവോടെ യാഥാര്‍ഥ്യമായെന്നു അനഘാ നാരായണന്‍ അഭിപ്രായപ്പെട്ടു.

സ്ത്രീരോഗ രംഗത്ത് ആസ്റ്റര്‍ ഗ്രൂപ്പിന്റെ women care, maternity care, advanced gynecology procedures തുടങ്ങിയ മേഖലകളിലെ പരിചയസമ്പത്തും, ultra-modern diagnostic സൗകര്യങ്ങളും, minimally invasive surgery സംവിധാനങ്ങളും ഇവിടെ സജ്ജമാണെന്നു അവര്‍ പറഞ്ഞു..

ഗൈനക്കോളജി വിഭാഗത്തില്‍ സേവനം അനുഷ്ഠിക്കുന്ന വിദഗ്ധര്‍:

ഡോ. വിദ്യ നമ്പ്യാര്‍ K – (HOD & Senior Consultant), ഡോ. സംഗീത K – (Senior Consultant – Gynec Oncology)

ഡോ. പൃഥ്വി S – (Consultant), ഡോ. ഷഹാന P V – (Specialist),

ഡോ. നീലിമ രാജീവ് – (Senior Resident) ഡോ. അന്‍വിത S Rao – (Specialist)

ഉദ്ഘാടന ചടങ്ങില്‍ ഡോ. സോയ് ജോസഫ് (COO), ഡോ. സാജിദ് (CMS), സരിത് നായര്‍ (Cluster Marketing Head – Aster MIMS), റെന്‍ജു അലപ്പാട്ട് (Operations Head), വിജീഷ് (Head – Business Development), അനില്‍ മെലത്ത് (Asst. Manager – Business Development) എന്നിവര്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page