കാസര്‍കോട്: അര്‍ബുദ രോഗത്തിനു ചികിത്സയിലായിരുന്ന യുവ കര്‍ഷകന്‍ മരണത്തിനു കീഴടങ്ങി. പെര്‍ള, പെരിയാല്‍, കുമ്പത്തൊട്ടിയിലെ പരേതനായ ഷീനറൈയുടെ മകന്‍ മഹേഷ് കുമാര്‍ റൈ (36) ആണ് മരിച്ചത്. രണ്ടുദിവസം മുമ്പ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മഹേഷ് കുമാര്‍ വെള്ളിയാഴ്ച രാവിലെയാണ് വിടവാങ്ങിയത്. മാതാവ്: രത്‌നാവതി.







