കാഞ്ഞങ്ങാട്ടെ പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം എടുത്ത് അരയില്‍ തിരുകി കടത്തി; ആളുടെ ദൃശ്യം സിസിടിവിയില്‍, വയോധികനെ തേടി ബീവറേജസ് കോര്‍പ്പറേഷന്‍

കാസര്‍കോട്: പ്രീമിയം കൗണ്ടറില്‍ നിന്ന് മദ്യം എടുത്ത് അരയില്‍ തിരുകി കടന്ന മോഷ്ടാവിനെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം പുതിയകോട്ട കോടതികള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റ് പ്രീമിയം കൗണ്ടറില്‍ നിന്നാണ് അതിവിദഗ്ധമായി മദ്യം കവര്‍ന്നത്. 850 രൂപ വിലവരുന്ന വിസ്‌കിക്കുപ്പിയാണ് വയോധികന്‍ മോഷ്ടിച്ച് സ്ഥലം വിട്ടത്. ബില്ലടയ്ക്കാതെ കടന്നുപോകാന്‍ ശ്രമിച്ച ഒരാളെ തടഞ്ഞുനിര്‍ത്തിയപ്പോള്‍ കൈയിലുണ്ടായിരുന്ന കുപ്പി തിരിച്ചുനല്‍കി പുറത്തിറങ്ങുകയായിരുന്നു. രാത്രി കടയടയ്ക്കും മുന്‍പ് നടത്തിയ സ്റ്റോക്കെടുപ്പിലാണ് ഒരു കുപ്പിയുടെ കുറവ് മനസിലായത്. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍, ബില്ലടയ്ക്കാതെ കടന്നുകളയാന്‍ ശ്രമിച്ചയാള്‍ ഒരു കുപ്പി അരയില്‍ തിരുകിയതായി കണ്ടെത്തി. ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് മോഷണം നടത്തിയത്. ആളെ കണ്ടെത്താന്‍ ഔട്ട്‌ലറ്റ് മാനേജര്‍ കെ. ദിനേശ് പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. മോഷണത്തിന്റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page