കാസര്‍കോട്: ഓട്ടം കഴിഞ്ഞ് വീട്ടില്‍ എത്തിയതിനു തൊട്ടു പിന്നാലെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു. നയാബസാര്‍, അമ്പാറിലെ വാടക വീട്ടില്‍ താമസക്കാരനായ മുഹമ്മദ് സാഹിദ് (42) ആണ് മരിച്ചത്. 20 വര്‍ഷമായി ഉപ്പള, കൈക്കമ്പ ഓട്ടോ സ്റ്റാന്റില്‍ ഡ്രൈവര്‍ ആയിരുന്നു.
വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് മുഹമ്മദ് സാഹിദിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ അബ്ദുല്‍ ഖാദര്‍- സൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിന. മക്കള്‍: മുസ്തഫ, കൈഫ്, സാനിയ. സഹോദരങ്ങള്‍: സാജിത്, സബീര്‍, സഫ്രാസ്, സാജത്ത്.







