കുമ്പള : പഞ്ചായത്ത് രുദ്രഭൂമിയിൽ നിന്നു പഞ്ചായത്തു മെമ്പർ വിലപിടിപ്പുള്ള മരങ്ങൾ കട്ടുകടത്തിയെന്നു ബി ജെ പി കുമ്പള പഞ്ചായത്തു കമ്മിറ്റി പൊലീസിൽ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ചന്വേഷിച്ച് ശക്തമായ നടപടി ഉടനെടുക്കണമെന്നു പരാതിയിൽ ആവശ്യപ്പെട്ടു. കുമ്പള പഞ്ചായത്ത് എട്ടാം വാർഡിലെ മിദൂർ കുണ്ടങ്കേരടുക്കയിൽ വർത്തിക്കുന്ന ശ്വശാനത്തിൽ നിന്നാണ് മരം കട്ടു മുറിച്ചതെന്നു പരാതിയിൽ ചുണ്ടിക്കാട്ടി. ശ്മശാന ഭൂമി ശ്മശാന പരിപാല കമ്മിറ്റിയുടെ നിയന്ത്രണത്തിലാണെന്നു പരാതിയിൽ പൊലീസിനെ അറിയിച്ചു. ശ്മശാനത്തിൽ തിന്നു മരം മുറിച്ചവരെയും അതു കടത്താൻ ശ്രമിച്ച ലോറിയും നാട്ടുകാരും ശ്മശാന കമ്മിറ്റി ഭാരവാഹികളും ചേർന്നു തടഞ്ഞു വച്ചിരുന്നു. ഈ പ്രശ്നത്തിൻ്റെ പേരിൽ നാട്ടിൽ കുഴപ്പങ്ങൾക്കു കാത്തിരിക്കാതെ കുറ്റവാളികൾക്കെതിരെ ഉടൻ കർശന നടപടിയെടുക്കത്തമെന്നു ബി.ജെ.പി.പഞ്ചായത്തു കമ്മിറ്റി പൊലീസിനോടാവശ്യപ്പെട്ടു.








