കാസര്‍കോട്: എന്‍മകജെ പഞ്ചായത്തിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ ഷേണിയില്‍ നിര്‍മ്മിച്ച രാജീവ് ഭവന്‍ കോണ്‍ഗ്രസ് ഓഫീസ് ശനിയാഴ്ച രാവിലെ എഐസിസി നിര്‍വാഹക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, കെ.പി.സി.സി-ഡി.സി.സി പോഷക സംഘടനാ ഭാരവാഹികള്‍ പങ്കെടുക്കും. യോഗത്തില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്നു ഡിസിസി ജനറല്‍ സെക്രട്ടറി ജെ.എസ് സോമശേഖര അഭ്യര്‍ത്ഥിച്ചു.
ബദിയഡുക്ക യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടനം
ബദിയടുക്ക: വലതു മുന്നണി ബദിയടുക്ക പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ശനിയാഴ്ച രാവിലെ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഗുരുസദന്‍ ഹാളിലാണ് പരിപാടി. മുഴുവന്‍ യുഡിഎഫ് പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.







