പയ്യന്നൂര്‍: പയ്യന്നൂര്‍ ടൗണിലെ ബേക്കറി കട കുത്തിത്തുറന്ന് 9000 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റിലായി. അന്നൂര്‍, വിറകിന്റവിട രാധാകൃഷ്ണ(60)നെയാണ് പയ്യന്നൂര്‍ എസ് ഐ യദുകൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്. ബി കെ എം ജംഗ്ഷനു സമീപത്തെ ശ്രീനിവാസന്‍ കാമ്പ്രത്തിന്റെ ഉടമസ്ഥതയിലുള്ള കോസ്‌മോസ് കഫേ ആന്റ് ബേക്‌സില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ബുധനാഴ്ച രാത്രി ഒന്‍പതിനും വ്യാഴാഴ്ച രാവിലെ ആറുമണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയത്. ഷോപ്പിന്റെ ഗ്ലാസ് തകര്‍ത്ത ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടത്.
സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ച നടത്തിയത്. നിരവധി കവര്‍ച്ചാ കേസുകളിലും കാപ്പ കേസിലും പ്രതിയായ രാധാകൃഷ്ണനെ അറസ്റ്റു ചെയ്തത്.







