കാസര്‍കോട്: കേരള മുസ്ലീം ജമാഅത്ത് ജനുവരി ഒന്നിനാരംഭിക്കുന്ന കേരള യാത്രക്കു സഹകാരി സമിതി രൂപീകരിച്ചു.
സമിതി ചെയര്‍മാനായി ഷാഫി ഹാജി കട്ടക്കാലിനെയും ജന. കണ്‍വീനറായി അഷ്‌റഫ് കരിപ്പോടിയേയും ട്രഷററായി സി എച്ച് ഇബ്രാഹിം ഹാജിയെയും തിരഞ്ഞെടുത്തു. വൈസ് ചെയര്‍മാന്മാര്‍, കണ്‍വീനര്‍മാര്‍ എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ജില്ലാ ജന. സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി യോഗം ഉദ്ഘാടനം ചെയ്തു. പ്രമുഖ നേതാക്കള്‍ പ്രസംഗിച്ചു.







