ഉപ്പളയില്‍ പുഴ മണല്‍ കടത്തുകയായിരുന്ന ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: ഉപ്പള, ഹിദായത്ത് ബസാറില്‍ പുഴമണല്‍ കടത്തുകയായിരുന്ന ഓട്ടോ റിക്ഷ മറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ദേശീയപാത സര്‍വ്വീസ് റോഡിലാണ് അപകടം. വിവരമറിഞ്ഞ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘം എത്തിയപ്പോള്‍ ഓട്ടോ ഓടിച്ചിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ഓട്ടോയും മണലും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേയ്ക്ക് മാറ്റി. മണല്‍ കടത്തിയ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

അജാനൂര്‍ പാണന്തോട് പൊതു വ്യായാമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: അജാനൂര്‍ പാണന്തോട്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പൊതു വ്യായാമ കേന്ദ്രം ഇ. ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. വിജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, ബ്ലോക്ക് വൈസ് പ്രസി.കെ.വി. ശ്രീലത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി. ഗീത, ബ്ലോക്ക് മെമ്പര്‍മാരായ എം.ജി.പുഷ്പ, ലക്ഷ്മി തമ്പാന്‍, ഷക്കീല ബഷീര്‍, മെമ്പര്‍മാരായ എം. ബാലകൃഷ്ണന്‍, പി. മിനി, പി. കൃഷ്ണന്‍, വി.സനൂപ്, പി. ഗിരീഷ്, എ. …

ബിഹാര്‍ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം, പ്രതീക്ഷയോടെ എന്‍ഡിഎയും ഇന്ത്യ സഖ്യവും

പാട്ന: പ്രചാരണ പോരിനു ശേഷം ബിഹാർ പോളിങ് നാളെ ബൂത്തിലേക്ക്. ആദ്യഘട്ടത്തിലെ 121 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ടത്തില്‍ 1314 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചിരുന്നു. പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമാക്കിക്കൊണ്ടാണ് ഒന്നാംഘട്ട പരസ്യപ്രചാരണം അവസാനിച്ചത്. ഇന്ന് നിശബ്ദപ്രചാരണമാണ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട്. കഴിഞ്ഞതവണ ആദ്യഘട്ടത്തിലെ 121 ൽ 61 സീറ്റുകൾ ഇന്ത്യാസഖ്യം നേടിയിരുന്നു. ഇന്ത്യ സഖ്യത്തിന്റെ …

കല്യാണ വിരുന്നിനായി റൊട്ടിയുണ്ടാക്കുന്നതിനിടെ റൊട്ടിയിൽ തുപ്പി, ദൃശ്യങ്ങൾ പുറത്ത്, പാചകക്കാരൻ അറസ്റ്റിൽ

ലഖ്‌നൗ: കല്യാണത്തിന് വിരുന്നിനായി റൊട്ടിയുണ്ടാക്കുന്നതിനിടെ അതില്‍ തുപ്പിയ പാചകക്കാരന്‍ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ദാനിഷ് എന്നയാള്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ റൊട്ടിയുണ്ടാക്കുന്നതിനിടെ അതിൽ തുപ്പുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്നാണ് പിടിയിലായത്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ ‌വൈറലായതോടെ, പൊലീസ് ഇയാളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ തേജ്‍വീർ സിങ് സ്ഥിരീകരിച്ചു.ഉത്തർപ്രദേശിൽ റൊട്ടിയിൽ തുപ്പിയതിന് അറസ്റ്റിലാകുന്നത് ഇത് ആദ്യസംഭവമല്ല. ഓഗസ്റ്റില്‍ ബാഗ്പത്തിൽ റോഡരികിലെ ഭക്ഷണശാലയിൽ റൊട്ടിയുണ്ടാക്കുന്നതിനിടെ പാചകക്കാരന്‍ അതിൽ തുപ്പുന്ന വിഡിയോ പ്രചരിച്ചിരുന്നു. …

ശബരിമലയിലേക്ക് നടന്നു പോവുകയായിരുന്ന ഭക്തരെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു, ഒരാൾ മരിച്ചു

മംഗളൂരു: ശബരിമലയിലേക്ക് നടന്നുപോവുകയായിരുന്ന അയ്യപ്പഭക്തരെ അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. കുന്ദാപൂരിലെ അയ്യപ്പ ക്യാമ്പിൽ നിന്ന് മന്ദാർട്ടി ശ്രീ ദുർഗ്ഗാ പരമേശ്വരി ക്ഷേത്രത്തിലേക്കുള്ള കാൽനട തീർത്ഥാടനത്തിനിടെയാണ് സംഭവം. കോട്ടേശ്വറിനടുത്തുള്ള കുംബ്രി സ്വദേശി സുരേന്ദ്ര മൊഗവീർ (35) ആണ് മരിച്ചത്. പരിക്കേറ്റ മറ്റു രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. തെക്കാട്ടെയ്ക്ക് സമീപമുള്ള കണ്ണുകെരെയ്ക്ക് സമീപമാണ് അപകടം. 15 അയ്യപ്പ തീർത്ഥാടകർ കോട്ടേശ്വർ റൂട്ടിലൂടെ മന്ദാർട്ടി ക്ഷേത്രത്തിലേക്ക് നടന്നു പോവുക യായിരുന്നു. കണ്ണുകെരെ ദേശീയപാതയിൽ വച്ചു …

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ തീപിടിച്ചു; കെന്‍റക്കിയിൽ കാർഗോ വിമാനം തകര്‍ന്ന് വീണു, വിമാനത്തിൽ മൂന്ന് ക്രൂ അംഗങ്ങൾ

കെന്‍റക്കി: യുഎസിലെ കെന്റക്കിയില്‍ ചരക്കുവിമാനം തകര്‍ന്നു. ലൂയിസ്‍‌വില്ലെ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഉഗ്രസ്‌ഫോടനത്തില്‍ വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. വിമാനത്താവളത്തില്‍ തീയും പുകയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെയായിരുന്നു അപകടം. ലൂയിസ് വില്ലേ മുഹമ്മദ് അലി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഹവായ് ദ്വീപിലേക്ക് പറന്ന വിമാനത്തിനാണ് തീ പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ മൂന്ന് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. യുപിഎസ് കമ്പനിയുടെ വിമാനമാണ് തകർന്നത്. ടേക്ക് …