എസ്.ഐ.ആര്‍ നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ കന്നടയില്‍ ലഭ്യമാക്കണം: അശ്വിനി

കാസര്‍കോട്: എസ്‌ഐആര്‍ നോട്ടിഫിക്കേഷന്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ കന്നടയില്‍ ലഭ്യമാക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി ആവശ്യപ്പെട്ടു. എസ് ഐ ആര്‍ നോട്ടിഫിക്കേഷന്‍ കന്നഡ ഭാഷയില്‍ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്നും ഇത് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ നല്ലൊരു ശതമാനം വരുന്ന കന്നട വോട്ടര്‍മാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നുവെന്നും അശ്വിനി പരാതിപ്പെട്ടു.
എസ്‌ഐആര്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ നോട്ടിഫിക്കേഷന്‍ മലയാള ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത്. ജില്ലാ കലക്ടറുടെ ഔദ്യോഗിക പേജില്‍ ഉള്‍പ്പെടെ സൂചനകളും നിര്‍ദ്ദേശങ്ങളും മലയാളത്തിലാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളിലും കന്നഡ ഭാഷ നിര്‍ബന്ധമായും ഉറപ്പാക്കണമെന്ന് അശ്വിനി ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page