കാസർകോട് :കാസർകോട് ഉപജില്ലാ സ്കൂൾ കലോത്സവം കാസർകോട് ജി എച് എസ് എസിൽ ആരംഭിച്ചു. ഉത്സവം എൻ എ നെല്ലിക്കുന്നു എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ അബ്ബാസ്ബീഗം അധ്യക്ഷത വഹിച്ചു. സുരേഷ് പള്ളിപ്പാറ, നഗര സഭ വൈസ് ചെയർപേഴ്സൺ ഷംസീദ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ സാഹിർ ആസിഫ്, കാലിദ് പച്ചക്കാട്, കെ. രജനി, കൗൺസിലർ രഞ്ജിത, എസ്, വി. എസ്. ബിജുരാജ്, റോജി ജോസഫ്, ടി. പ്രകാശൻ, എ ഇ ഒ അഗസ്റ്റിൻ ബാർണാഡ് മോന്തെറോ, എൻ. കെ. ഉദയ കുമാർ, ആൻസി മാത്യു, വി. ജി. വിൻസി, എൻ. എ. അബൂബക്കർ ഹാജി, സി. കെ. അബ്ദുല്ല, ടി. എ. ഇലിയാസ്, നിഹാൽ ജോയ്, പ്രദീപ് നാരായണൻ, കെ. വിജയൻ, ടി. വി. നാരായണൻ, ബി. ഉഷ കുമാരി തുടങ്ങിയവർ പ്രസംഗിച്ചു.







