വടക്കന്‍കേരളത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ജ്വല്ലറി ഷോറൂം; നവീകരിച്ച ഭീമയുടെ കാസര്‍കോട് ഷോറൂം സിനിമാതാരം അനശ്വര രാജന്‍ ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: നവീകരിച്ച ഭീമയുടെ കാസര്‍കോട് ഷോറൂം സിനിമാതാരം അനശ്വര രാജന്‍ ഉദ്ഘാടനം ചെയ്തു. ഭീമ ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ എംഎസ് സുഹാസ്, ഡയറക്ടര്‍മാരായ ഗായത്രി സുഹാസ്, നവ്യ സുഹാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള ഓഫറുകള്‍ നവംബര്‍ 3 മുതല്‍ 9 വരെ ലഭിക്കും. ഈ ഓഫറുകള്‍ ഭീമയുടെ കാഞ്ഞങ്ങാട് ഷോറൂമിലും ലഭിക്കും. ഭീമയുടെ നവീകരിച്ച ഷോറൂം ഇതോടെ വടക്കന്‍ കേരളത്തിലെ ഏറ്റവും വലിയ റീട്ടെയില്‍ ജ്വല്ലറി ഷോറൂമായി മാറുകയാണ്. വിപുലീകരിച്ച ഗോള്‍ഡ്, ആന്റിക്, ഡയമണ്ട്, പ്ലാറ്റിനം, സില്‍വര്‍ ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ഭീമയില്‍ ഒരുക്കിയിട്ടുണ്ട്. പാരമ്പര്യത്തിനും ആധുനികതയ്ക്കും തുല്യ പ്രാധാന്യം നല്‍കുന്ന രീതിയിലാണ് ഭീമയുടെ പുതിയ ഷോറൂം ആവിഷ്‌കരിച്ചിരിക്കുന്നത്. 50% വരെ സ്വര്‍ണ്ണാഭരണങ്ങളുടെ പണിക്കൂലിയിലെ ഇളവ്, കാരറ്റിന് 20,000 രൂപ വരെ ഡയമണ്ടിനുള്ള കിഴിവ്, പഴയ സ്വര്‍ണം മാറ്റിവാങ്ങുമ്പോള്‍ ഓരോ പവനും ആയിരം രൂപ അധികം നേടാന്‍ അവസരം, ഓരോ പര്‍ച്ചേസിനും ഉറപ്പുള്ള സമ്മാനങ്ങള്‍ ഒപ്പം തിരഞ്ഞെടുത്ത സില്‍വര്‍, പ്ലാറ്റിനം ആഭരണങ്ങള്‍ പണിക്കൂലിയില്ലാതെ വാങ്ങുവാനുള്ള അവസരം തുടങ്ങിയവ ഓഫറുകളില്‍ ഉള്‍പ്പെടുന്നു. 18 കാരറ്റ് ആഭരണങ്ങള്‍ക്കു വേണ്ടി മാത്രം സിലന്റ് എന്ന ഒരു ബ്രാന്‍ഡ് കൂടി ഭീമ കാസര്‍കോട് തുടങ്ങിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page