എഴുത്തച്ഛന്‍ പുരസ്‌കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം എഴുത്തുകാരനും കവിയുമായ കെ ജി ശങ്കരപ്പള്ളയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ ആണ് അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചത്.
എന്‍ എസ് മാധവന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജോതാവിനെ തെരഞ്ഞെടുത്തത്. 1947ല്‍ കൊല്ലം ജില്ലയിലെ ചവറയിലാണ് ശങ്കരപ്പിള്ളയുടെ ജനനം. ചവറ ശങ്കര മംഗലം കാമന്‍ കുളങ്ങര ഗവ. എല്‍ പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കൊല്ലം എസ് എന്‍ കോളേജില്‍ നിന്നു പഠനം പൂര്‍ത്തിയാക്കി 1971 മുതല്‍ കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാള വിഭാഗം അധ്യാപകനായി പ്രവര്‍ത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ ആയി വിരമിച്ചു.
കവിത, കൊച്ചിയിലെ വൃക്ഷങ്ങള്‍, ശങ്കരപ്പിള്ളയുടെ കവിതകള്‍, കെ ജി എസ് കവിതകള്‍, ബംഗാള്‍, അയോധ്യ, ആനന്ദന്‍, കഷണ്ടി, ഊര്‍മിള, രമണന്‍, നന്നങ്ങാടികള്‍ പ്രാര്‍ത്ഥിക്കുന്നെങ്കില്‍ ഇങ്ങിനെ എന്നിവയാണ് പ്രധാന കൃതികള്‍.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കമ്മനിട്ട രാമകൃഷ്ണന്‍ പുരസ്‌ക്കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page