നീലേശ്വരം ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉത്സവാന്തരീക്ഷത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ നാടിനു സമര്‍പ്പിച്ചു

കാസര്‍കോട്: നീലേശ്വരം ബസ്‌സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉത്സവാന്തരീക്ഷത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ നാടിനു സമര്‍പ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു.
എം രാജഗോപാലന്‍ എം എല്‍ എ ആധ്യക്ഷ്യം വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, മുന്‍ എം പി പി കരുണാകരന്‍, മുന്‍ എം എല്‍ എ കെ പി സതീഷ് ചന്ദ്രന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ സംബന്ധിച്ചു.
അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഉള്‍പ്പെടെ 40,000 ചതുരശ്ര അടി വിസ്തൃതിയിലാണ് നാലുനില ബസ്സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പണിതത്. കാത്തിരിപ്പ് മുറി, 45 ടോയ്‌ലറ്റ്, 40 കാര്‍ പാര്‍ക്കിംഗ് സൗകര്യം, ലിഫ്റ്റ്, സ്ത്രീകള്‍ക്കായി ഫീഡിംഗ് റൂം, പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയിലും ഒന്നാം നിലയിലും വ്യാപാരശാലകളും മുകളിലെ നിലകളില്‍ ഓഫീസുകളും മറ്റ് വാണിജ്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page