പനിയും ശ്വാസതടസവും; കുഡ്‌ലുവിലെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുഡ്‌ലു ഗോപാലകൃഷ്ണ ടെമ്പിളിന് സമീപത്തെ രാജീവന്റെയും ശീതളിന്റെയും മകന്‍ റയാന്‍ ആണ് മരിച്ചത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് കാസര്‍കോട് ബാങ്ക് റോഡിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പിന്നാലെ തീവ്രപരിചണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page