മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി, മദ്യപാനം ചോദ്യം ചെയ്ത മാതാവിനെ മകൻ കഴുത്തറുത്ത് കൊന്നു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിൽ മാതാവിനെ മകന്‍ കഴുത്തറുത്ത് കൊന്നു. മാതാവ് വിജയകുമാരി(74)യെയാണ് മകൻ അജയകുമാര്‍ കഴുത്തറത്ത് കൊന്നത്. ബുധനാഴ്ച രാത്രി 11.45 ഓടുകൂടിയാണ് കൊലപാതകം നടന്നത്. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടിയിരുന്നു. ഇത് മാതാവ് ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിലവില്‍ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനാണ് അജയകുമാര്‍. വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page