ഇനിയില്ല ആ മാന്ത്രിക സ്വരം; ഗായകന്‍ പ്രമോദ് പള്ളിക്കുന്ന് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ പ്രശസ്ത ഗായകന്‍ പന്നേന്‍ പാറയിലെ പ്രമോദ് പള്ളിക്കുന്ന് (51)കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച രാത്രി പന്നേന്‍ പാറയിലെ വീട്ടില്‍ കുഴഞ്ഞു വീണ പ്രമോദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. വടക്കന്‍ കേരളത്തിലെ തന്നെ ഗാനമേളകളിലെ മാധുര്യമൂറുന്ന ശബ്ദത്തിന്റെ ഉടമയാണ് പ്രമോദ് പള്ളിക്കുന്ന്. നിരവധി ആരാധകര്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കുണ്ട്. സാമൂഹിക സാംസ്‌കാരികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെ സംഘടനയായ ആര്‍ട്ടിസ്റ്റ്‌സ് അസോ. ഫോര്‍കള്‍ച്ചര്‍ (അവാക്) മുന്‍ നിര പ്രവര്‍ത്തകനുമായിരുന്നു. പന്നേന്‍ പാറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ പയ്യാമ്പലത്ത് ഭൗതി ശരീരം സംസ്‌കരിച്ചു. പ്രമോദ് പള്ളിക്കുന്നിന്റെ വിയോഗത്തില്‍ അവാക് സംസ്ഥാന പ്രസിഡന്റ് രാജേഷ് പാലങ്ങാട്ടും ജനറല്‍ സെക്രട്ടറി ആര്‍ട്ടിസ്റ്റ് ശശികലയും അനുശോചിച്ചു. പരേതനായ ഗോപാലന്റെയും ലീലയുടെയും മകനാണ് പ്രമോദ്. സഹോദരങ്ങള്‍: പ്രശാന്ത്, പരേതരായ രാധാകൃഷ്ണന്‍, പ്രീത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page