പൊലീസുകാരന്റെ ഭാര്യയെ കാണാതായി

ആലപ്പുഴ: പൊലീസുകാരന്റെ ഭാര്യയെ കാണാതായതായി പരാതി. മട്ടാഞ്ചേരി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ മണ്ണഞ്ചേരിയിലെ റിയാസിന്റെ ഭാര്യ കെ.ഇ ഫാഖിത്ത (32)യെ ആണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഭാര്യയെ കാണാനില്ലെന്നു റിയാസ് പൊലീസില്‍ പരാതി നല്‍കി.
13 വര്‍ഷം മുമ്പാണ് റിയാസും ഫാഖിത്തയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ മൂന്നു കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ നിരന്തരമായ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ഫാഖിത്ത നേരത്തെ തകഴിയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നു ഉറപ്പു നല്‍കി രണ്ടു മാസം മുമ്പാണ് റിയാസ് ഭാര്യയെ വീണ്ടും കൂട്ടിക്കൊണ്ടു പോയതെന്നു ബന്ധുക്കള്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page