കാസര്‍കോട് നഗരത്തിലെ വ്യാപാരിയായിരുന്ന പിഎ അബ്ദുല്ല അന്തരിച്ചു

കാസര്‍കോട്: മുന്‍ പ്രവാസിയും കാസര്‍കോട് നഗരത്തിലെ വ്യാപാരിയുമായിരുന്ന തളങ്കര ജദീദ് റോഡിലെ പി.എ അബ്ദുല്ല(78) അന്തരിച്ചു. ദീര്‍ഘകാലം ഖത്തറിലായിരുന്നു. പിന്നീട് കാസര്‍കോട് എം.ജി റോഡില്‍ അഫീദ എന്ന പേരില്‍ കട നടത്തിവന്നിരുന്നു. ജദീദ് റോഡ് പള്ളിയുടെ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞിബി. മക്കള്‍: അസ്ലം(സീറ്റോ, കൊച്ചി), ഹാരിസ് അബൂബക്കര്‍(ഹാരിസ് ആന്റ് കമ്പനി കോഴിക്കോട്), അഫീദ, അസ്മീന, ആരിഫ. മരുമക്കള്‍: മുസ്തഫ ബങ്കരക്കുന്ന്(ദുബായ്), റാസി കടവത്ത്(കുവൈത്ത്), സിനാന്‍ അടുക്കത്ത്ബയല്‍(സൗദി), ഷൈമ ഹനീഫ്(കൊച്ചി), നിസ് വ ഇഖ്ബാല്‍ (മൊഗ്രാല്‍പുത്തൂര്‍, കുന്നില്‍). സഹോദരങ്ങള്‍: പി.എന്‍ അബ്ദുല്‍ ഖാദര്‍ ഹാജി പീടേക്കാരന്‍, തൊട്ടിയില്‍ കുഞ്ഞാമു ഹാജി, പി.എ മഹ്‌മൂദ് പീടേക്കാരന്‍, ബീഫാത്തിമ പീടേക്കാരന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഭക്ഷണത്തിന് സ്വാദില്ലെന്ന്; ഭക്ഷണം കഴിക്കാന്‍ എത്തിയ യുവാക്കളെ ഹോട്ടലിന് പുറത്തേക്ക് വലിച്ചിട്ട് ഇരുമ്പു വടി കൊണ്ട് അടിച്ചു; 3 പേര്‍ക്കെതിരെ കേസ്, സംഭവം ചെങ്കള ,സിറ്റിസണ്‍ നഗറില്‍
കാസര്‍കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസിലെ വിജിലന്‍സ് റെയ്ഡ്: കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍; യോഗ്യതയില്ലാത്ത താരങ്ങളെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിച്ചു, നീന്തല്‍ക്കുളം കരാറുകാരനില്‍ നിന്നു താല്‍ക്കാലിക ജീവനക്കാരന്‍ കൈപ്പറ്റിയത് വന്‍തുക
Scroll to top

You cannot copy content of this page